ad
Deshabhimani

റഫീന്യ മിന്നും ഫോമിൽ; ​മെസിയുടെ റെക്കോഡും തകർത്തു

Raphinha.jpg
വെബ് ഡെസ്ക്

Published on Sep 10, 2026, 03:43 PM | 1 min read

ലണ്ടൻ: സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിലും ചാമ്പ്യൻസ്‌ ലീഗിലും ബാഴ്സലോണയെ ക്യാപ്റ്റൻ റഫീന്യ മുന്നിൽ നിന്നും നയിക്കുന്നു. സൂപ്പർ താരം ലയണൽ മെസിയുടെ റെക്കോഡുപോലും തകർത്താണ് കുതിപ്പ്. തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ​ഗോൾ നേടുന്ന ആദ്യ ബാഴ്സ താരമായി റഫീന്യ മാറി. ലാ ലീ​ഗയിലെ ആദ്യ നാല് മത്സരത്തിലും ചാമ്പ്യൻസ് ലീ​ഗിലെ ആദ്യ മത്സരത്തിലും ക്യാപ്റ്റൻ ടീമിന് വേണ്ടി ​ഗോൾ കണ്ടെത്തി. എട്ട് ​ഗോളുകളാണ് അടിച്ച് കൂട്ടിയത്. 2011-12, 2012-13 സീസണുകളിൽ ബാഴ്സലോണയുടെ ആദ്യ നാല് മത്സരങ്ങളിലും മെസി ഗോൾ നേടിയിരുന്നു. ആ റെക്കോഡാണ് ഇപ്പോൾ റാഫീന്യ മറികടന്നത്.


പുതിയ സീസണിൽ അഞ്ചിൽ കുറഞ്ഞൊന്നുമില്ലെന്ന നിലപാടിലാണ് ബാഴ്‌സ. ലാലിഗയും ചാമ്പ്യൻസ്‌ ലീഗുമടക്കം സീസണിൽ ഇതുവരെ നടന്ന അഞ്ചിൽ നാല്‌ കളിയിലും ബാഴ്‌സ അഞ്ച്‌ ഗോൾ വീതം നേടി. ചാമ്പ്യൻസ് ലീ​ഗിൽ ഡച്ച്‌ ക്ലബ്ബായ ഫെയ്‌നൂർദിനെ 5-1നാണ് ബാഴ്‌സലോണ തകർത്തത്.


3, 57 മിനിറ്റുകളിൽ ​റഫീന്യ ​ഗോൾ നേടിയപ്പോൾ, കരിം അഡേയ്‌മി 22-ാം മിനിറ്റിലും ലമീൻ യമാൽ 77-ാം മിനിറ്റിലും ഗോൾനേടി. ആഴ്സണൽ വിട്ട് ദിവസങ്ങൾക്ക് മുമ്പ് ടീമിനൊപ്പം ചേർന്ന ഗബ്രിയേൽ ജീസസിന്റെ ബാഴ്സയ്ക്കായുള്ള ആദ്യ ​ഗോളിനും ക്യാമ്പ് നൗ സാക്ഷിയായി (88-ാം മിനിറ്റ്).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home