Deshabhimani

പിഎസ്‍സി; അഭിമുഖവും ഒഎംആർ പരീക്ഷയും

PSC
വെബ് ഡെസ്ക്

Published on Nov 21, 2026, 02:53 PM | 1 min read

തിരുവനന്തപുരം : കണ്ണൂർ ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിംഗ് ടീച്ചർ (ഹൈസ്കൂൾ) (കാറ്റഗറി നമ്പർ 559/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള ആദ്യഘട്ട അഭിമുഖം നവംബർ 27ന് പിഎസ്‍സി കാസർകോട് ജില്ലാ ഓഫീസിൽ വച്ച് നടത്തും.


കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (കാറ്റഗറി നമ്പർ 627/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള അവസാനഘട്ട അഭിമുഖം നവംബർ 27ന് പിഎസ്‍സി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് നടത്തും.


ഒഎംആർ പരീക്ഷ


ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം/ആരോഗ്യം/ഇൻഷുറൻസ് മെഡിക്കൽ/ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്/ഹോമിയോപ്പതി എന്നീ വകുപ്പുകളിൽ ലബോറട്ടറി ടെക്നീഷ്യനും ആരോഗ്യം/മെഡിക്കൽ വിദ്യാഭ്യാസം എന്നീ വകുപ്പുകളിൽ മോർച്ചറി ടെക്നീഷ്യനും (കാറ്റഗറി നമ്പർ 206/2025, 337/2025,

338/2025, 391/2025, 392/2025, 558/2025, 729/2025, 059/2026) തസ്തികകളിലേക്ക് നവംബർ 27ന് രാവിലെ 7 മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home