ad
Deshabhimani

പൊലീസിൽ അഭിമുഖവും ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

PSC POLICE.
വെബ് ഡെസ്ക്

Published on Apr 22, 2026, 05:43 PM | 1 min read

തിരുവനന്തപുരം: പൊലീസ് വകുപ്പിൽ (ഐആർബി റഗുലർ വിങ്) പൊലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ 583/2024, 212/2024- മുസ്ലീം, 342/2024- എസ്‍സിസിസി) തസ്തികയിലേക്ക് മെയ് ആറ്, ഏഴ്, എട്ട് തീയതികളിൽ തിരുവനന്തപുരം, പേരൂർക്കട, എസ്എപി പരേഡ് ഗ്രൗണ്ടിൽ വച്ച് രാവിലെ 5.30 ന് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.


ഉദ്യോഗാർഥികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് (അസിസ്റ്റന്റ് സർജനിൽ നിന്നും ലഭിച്ചത്) പ്രൊഫൈലിൽ അപ്ലോഡ് ചെയ്തതിന്റെ അസ്സൽ, അസ്സൽ തിരിച്ചറിയൽ രേഖ, യോഗ്യത/സംവരണാനുകൂല്യങ്ങൾ/വെയിറ്റേജ് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. നിശ്ചിത സമയത്തിനുശേഷം എത്തുന്നവരെ യാതൊരു കാരണവശാലും കായികക്ഷമതാ പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതല്ല. പരീക്ഷകേന്ദ്രങ്ങളുടെ മാറ്റം, തീയതി/സമയം മാറ്റം എന്നിവ അനുവദിക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.


അഭിമുഖം


കേരള പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ട്രെയിനി) (കാറ്റഗറി നമ്പർ 510/2024, 511/2024, 512/2024, 51/2024), പൊലീസ് (ആംഡ് പോലീസ് ബറ്റാലിയൻ) വകുപ്പിൽ ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 508/2024, 509/2024) തസ്തികകളിലേക്ക് മെയ് ആറ്, എഴ്, എട്ട് തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഇന്റർവ്യൂ വേദി മാറ്റം, തീയതി/സമയം മാറ്റം എന്നിവ അനുവദിക്കുന്നതല്ല. ഇന്റർവ്യൂ മെമ്മോ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.


ഒഎംആർ പരീക്ഷ


വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (എൻസിഎ- വിശ്വകർമ്മ, ഹിന്ദുനാടാർ, മുസ്ലീം, എൽസി/എഐ, പട്ടികജാതി) (കാറ്റഗറി നമ്പർ 431/2025 -435/2025, 856/2025- 859/2025) തസ്തികയിലേക്ക് മെയ് ആറിന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home