ad
Deshabhimani

കെഎഎസ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

kerala administrative service
വെബ് ഡെസ്ക്

Published on Jan 30, 2026, 04:41 PM | 1 min read

തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയുടെ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. കെഎഎസ് (ജൂനിയർ ടൈം സ്കെയിൽ) (ട്രെയിനി) തെരഞ്ഞെടുപ്പിനായി 2025 മാർച്ച് 7 ന് കാറ്റഗറി നമ്പർ 001/2025 (സ്ട്രീം-1), 002/2025 (സ്ട്രീം-2), 003/2025 (സ്ട്രീം-3) പ്രകാരം വിജ്ഞാപനം ചെയ്ത തസ്തികകളുടെ പ്രാഥമിക, അന്തിമ പരീക്ഷകൾക്കും അഭിമുഖത്തിനും ശേഷമുള്ള അന്തിമ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. സ്ട്രീം ഒന്നിൽ (കാറ്റഗറി നമ്പർ 001/2025) തിരുവനന്തപുരം കിളിമാനൂർ സ്വദേശി ദേവനാരായണൻ എ എസ് ഒന്നാം റാങ്കും തിരുനനന്തപുരം പട്ടം സ്വദേശി സിദ്ധാർഥ് എം ജോയ് രണ്ടാം റാങ്കും കോട്ടയം ചേർപ്പുങ്കൽ സ്വദേശി ആൽബർട്ട് എബ്രഹാം മൂന്നാം റാങ്കും നേടി.


സ്ട്രീം 2ൽ (കാറ്റഗറി നമ്പർ 002/2025) തൃശൂർ സ്വദേശിനി സവിത സി എസ് ഒന്നാം റാങ്കും എറണാകുളം കിടങ്ങൂർ സ്വദേശി ജോർജ്കുട്ടി ജേക്കബ് രണ്ടാം റാങ്കും തൃശൂർ ഇരിങ്ങാലക്കുട സ്വദേശി അഫീന ​ഗുലം മൂന്നാം റാങ്കും നേടി.


സ്ട്രീം 3ൽ (കാറ്റഗറി നമ്പർ 003/2025) പത്തനംതിട്ട കോന്നി സ്വദേശി രജീഷ് ആർ നാഥ് ഒന്നാം റാങ്കും എറണാകുളം സ്വദേശി അജ്മൽ സി മൊയ്തീൻ രണ്ടാം റാങ്കും തിരുവനന്തപുരം തിരുമല സ്വദേശി ജോസ് തോമസ് മൂന്നാം റാങ്കും നേടി.


സ്ട്രീം ഒന്നിൽ 100 ഉദ്യോ​ഗാർഥികളും സ്ട്രീം രണ്ടിൽ 90 പേരും സ്ട്രീം മൂന്നിൽ 71 പേരുമാണ് റാങ്ക് പട്ടികയിലുള്ളത്. വിശദമായ റാങ്ക് പട്ടിക പിഎസ്‍സി വൈബ്സൈറ്റിൽ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home