print edition കെഎഎസ് രണ്ടാംബാച്ച് മുഖ്യപരീക്ഷ: 640 പേര്‍ പരീക്ഷയെഴുതി

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രണ്ടാംബാച്ചിലേക്കുള്ള പ്രവേശനത്തിന്റെ മുഖ്യപരീക്ഷയെഴുതിയത് 640 പേര്‍. പ്രാഥമികപരീക്ഷയില്‍ യോഗ്യത നേടിയത് 674 പേരായിരുന്നു. മൂന്നു കാറ്റഗറിയായി പിഎസ്-സിയുടെ നാല് ഓണ്‍ലൈന്‍ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ചരിത്രം, ശാസ്ത്രവും സാങ്കേതികവിദ്യയും എന്നീ വിഷയങ്ങളിലായിരുന്നു ആദ്യദിനത്തിലെ പരീക്ഷ. ശനി രാവിലെ 9.30 മുതല്‍ പകൽ 11.50 വരെയാണ് അടുത്ത പരീക്ഷ. അടുത്തഘട്ടമായി ചുരുക്കപ്പട്ടിക തയ്യാറാക്കി അഭിമുഖവും പൂർത്തിയാക്കി 2026 തുടക്കത്തില്‍ത്തന്നെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം.









0 comments