ad
Deshabhimani

കെഎഎസ് തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 20 മുതൽ

PSC
വെബ് ഡെസ്ക്

Published on Dec 11, 2025, 07:44 AM | 1 min read

തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ കെഎഎസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) (ട്രെയിനി) (സ്ട്രീം 1, 2, 3) (കാറ്റഗറി നമ്പർ 01/2025, 02/2025, 03/2025) (നേരിട്ടും തസ്തികമാറ്റം മുഖേനയും) തസ്തികയിലേക്കുള്ള അഭിമുഖം 2026 ജനുവരി 20 മുതൽ 24 വരെ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും.


കായികക്ഷമതാ പരീക്ഷ


പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 427/2024, 544/2024- എസ്‍സിസിസി), പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ (വാർഡർ ഡ്രൈവർ) (കാറ്റഗറി നമ്പർ 732/2024), മലപ്പുറം ജില്ലയിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 477/2024), എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 443/2024 എസ്ഐയുസി നാടാർ, 444/2024 - എസ്‍സിസിസി, 445/2024 - പട്ടികജാതി) എന്നീ തസ്തികകളിലേക്ക് 2025 ഡിസംബർ 15 മുതൽ 19 വരെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് കായികക്ഷമതാ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷൻ ടിക്കറ്റ്, പ്രസ്തുത തസ്തികകളുടെ വിജ്ഞാപനത്തിൽ അനുബന്ധമായി ചേർത്തിട്ടുളള മെഡിക്കൽ

സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ എന്നിവ സഹിതം രാവിലെ 05.30 ന് മുൻപ് പരീക്ഷാകേന്ദ്രത്തിൽ എത്തിച്ചേരണം. നിശ്ചിത സമയത്തിനുശേഷം എത്തുന്നവരെ കായികക്ഷമതാ പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home