നഴ്‌സിംഗ് കോഴ്സുകളിൽ ചേരാം; ഈ മാസം 20വരെ അപേക്ഷിക്കാം

NURSE
വെബ് ഡെസ്ക്

Published on Aug 05, 2025, 05:16 PM | 1 min read

തിരുവനന്തപുരം : ജനറൽ നഴ്സിംഗ് & മിഡ്‌വൈഫറി (GNM) കോഴ്‌സുകൾക്കും ഓക്സിലിയറി നഴ്സിംഗ് & മിഡ്‌വൈഫറി (ANM) കോഴ്‌സുകൾക്കും അപേക്ഷ ക്ഷണിച്ചു. എൽബിഎസ് സെന്ററിനാണ് പ്രവേശന ചുമതല. ആറുമാസത്തെ ഇന്റേൺഷിപ്പടക്കം മൂന്ന് വർഷമാണ് ജിഎൻഎം കോഴ്സ്. എഎൻഎം രണ്ട് വർഷ കോഴ്സാണ്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണ്‌ കോഴ്‌സുകൾ. ഓൺലൈനിൽ ആഗസ്‌റ്റ്‌ 20 വരെ അപേക്ഷിക്കാം.



യോഗ്യത


അപേക്ഷകർക്ക് 2025 ഡിസംബർ 31 ന് കുറഞ്ഞത് 17 വയസ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായ പരിധിയില്ല. ജിഎൻ എം കോഴ്‌സിനായി ഹയർസെക്കൻഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ 40 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ചിരിക്കണം. എന്നാൽ ഇവരുടെ അഭാവത്തിൽ മറ്റ് സ്ട്രീമുകളിൽ ഹയർ സെക്കൻഡറി പരീക്ഷ പാസായവരെയും പരിഗണിക്കും. അംഗീകൃത എ.എൻ. എം കോഴ്സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.എഎൻഎമ്മിന് ഹയർസെക്കൻഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. മലയാളം വായിക്കാനും എഴുതാനും അറിഞ്ഞിരിക്കണം.



അപേക്ഷാ ഫീസ്‌



ഇരു കോഴ്സുകൾക്കും ഒരു ഓൺലൈൻ അപേക്ഷ മതി .അപേക്ഷയിൽ താല്പര്യമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാം. ജി.എൻ.എം മാത്രം അപേക്ഷിക്കുന്നതിന് 400 രൂപയും ജി.എൻ.എം, എ.എൻ.എം കോഴ്സുകൾ ഒരുമിച്ച് അപേക്ഷിക്കാൻ600 രൂപയുമാണ് അപേക്ഷാ ഫീസ്. എഎൻഎം മാത്രം അപേക്ഷിക്കാൻ 300 രൂപ മതി. പട്ടിക വിഭാഗക്കാർക്ക് ജി.എൻ.എമ്മിന് മാത്രം 200 രൂപയും ജിഎൻഎം, എഎൻഎം കോഴ്സുകൾ ചേർത്ത് 300 രൂപയും മതി. എഎൻഎം മാത്രമാണെങ്കിൽ 150 രൂപയും.ഓൺലൈനായോ വെബ്സൈറ്റിലുള്ള ചെലാൻ വഴിയോ ഫീസടക്കാം. രേഖകൾ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.


വിവരങ്ങൾക്ക്‌:www.lbscentre.kerala.gov.in , ഫോൺ: 0471 2560361, 362, 363, 364 .






deshabhimani section

Related News

View More
0 comments
Sort by

Home