ad
Deshabhimani

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് സോഷ്യൽ സയൻസസ്‌: പ്രവേശനരീതികളിൽ നിർണായക മാറ്റം

Tata Institute of Social Sciences TISS
avatar
പി രാജീവൻ

Published on Sep 02, 2026, 08:12 AM | 2 min read

രാജ്യത്തെ പ്രമുഖ സാമൂഹിക -മാനവവിഭവ ശാസ്ത്ര പഠനഗവേഷണ സ്ഥാപനമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് സോഷ്യൽ സയൻസിൽ (TISS) വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനരീതികളിൽ നിർണായക മാറ്റം. മുന്പുള്ള പ്രവേശന പരീക്ഷ (TISS-NET) പൂർണമായി ഒഴിവാക്കിയതോടെ, അഖിലേന്ത്യ തലത്തിലുള്ള പ്രവേശന പരീക്ഷകളായ കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT), സിയുഇടി പിജി- എന്നിവ വഴിയാണ്‌ വിവിധ ക്യാമ്പസുകളിലേക്ക് (മുംബൈ, തുൾജാപുർ, ഹൈദരാബാദ്, ഗുവാഹത്തി) പ്രവേശനം ഇപ്പോൾ നൽകുന്നത്.


​പ്രധാന കോഴ്സുകളും 
പ്രവേശന പരീക്ഷകളും


ക്യാറ്റ് (CAT) സ്കോർ ആവശ്യമുള്ള ഫ്ളാഗ്ഷിപ്‌ കോഴ്‌സുകൾ: പ്ലേസ്‌മെന്റ് റെക്കോഡുള്ള ടിസ്സിന്റെ മാനേജ്‌മെന്റ് അനുബന്ധ കോഴ്സുകളിലേക്ക്‌ ഐഐഎം നടത്തുന്ന ക്യാറ്റ് (CAT) സ്കോർ നിർബന്ധമാണ്.

എംഎ (HRM & LR): -മുംബൈ ക്യാമ്പസ്: പ്രവൃത്തിപരിചയം നിർബന്ധമില്ല; ബിരുദധാരികൾക്കും അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

എംഎ (ODCL) - മുംബൈ ക്യാമ്പസ്: ബിരുദത്തിനുശേഷം കുറഞ്ഞത് രണ്ടുവർഷത്തെ മുഴുവൻസമയ പ്രവൃത്തിപരിചയം നിർബന്ധം.

മാസ്‌റ്റർ ഓഫ്‌ ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേഷൻ: മികച്ച കരിയർ സാധ്യതയുള്ള കോഴ്സ്.

സിയുഇടി-പിജി (CUET-PG) വഴിയുള്ള കോഴ്സുകൾ: ടിസ്സിന്റെ മറ്റ് ജനപ്രിയ സോഷ്യൽസയൻസ്, ഡെവലപ്‌മെന്റ്സ്റ്റഡീസ്, പബ്ലിക്പോളിസി ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് എൻടിഎ നടത്തുന്ന CUET-PG സ്കോർ നിർബന്ധം.

എംഎഇൻ ഡെവലപ്‌മെന്റ് സ്‌റ്റഡീസ്, വിമൻ സ്റ്റഡീസ്, സോഷ്യൽ വർക്ക് (MSW - വിവിധ സ്പെഷ്യലൈസേഷനുകൾ), പബ്ലിക് ഹെൽത്ത് (MPH), റെഗുലേഷൻ & ഗവേണൻസ്, ക്ലൈമറ്റ് ചേഞ്ച് & സസ്റ്റൈനബിലിറ്റി സ്റ്റഡീസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് തുടങ്ങിയവ.


തെരഞ്ഞെടുപ്പ് പ്രക്രിയയും
വെയ്റ്റേജും


• ഘട്ടം ഒന്ന്‌ (എഴുത്തുപരീക്ഷ): പ്രവേശന പരീക്ഷകളിലെ (CAT / CUET-PG) സ്കോറിന്റെഅടിസ്ഥാനത്തിൽ നിശ്ചിത കട്ട്-ഓഫ് മാർക്ക് നേടിയ വിദ്യാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നു.

​• ഘട്ടം രണ്ട്‌ (ഓൺലൈൻ അസസ്‌മെന്റ് & ഇന്റർവ്യൂ): HRM & LR / ODCL: ക്യാറ്റ്സ്കോറിന് 70 ശതമാനം വെയ്റ്റേജും ഓൺലൈൻ പേഴ്സണൽ ഇന്റർവ്യൂവിന് (OPI) 30 ശതമാനം വെയ്റ്റേജും നൽകിയാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

മറ്റ് പിജി കോഴ്സുകൾ: പ്രോഗ്രാം അനുസരിച്ച് CUET-PG സ്കോറിനൊപ്പം ഓൺലൈൻ എക്സ്റ്റംപർ / ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ അന്തിമ പ്രവേശനം.


പ്രധാന തീയതികളും 
അപേക്ഷാരീതിയും


​ടിസ്സിന്റെ മാനേജ്‌മെന്റ് കോഴ്സുകൾ ലക്ഷ്യമിടുന്നവർ ആദ്യം അതത് പ്രവേശനപരീക്ഷകൾക്കും തുടർന്ന് അഡ്മിഷൻ പോർട്ടലിലും പ്രത്യേകം രജിസ്റ്റർ ചെയ്യണം.

ക്യാറ്റ്‌ രജിസ്ട്രേഷൻ അവസാനതീയതി: സെപ്‌തംബർ 15 (പരീക്ഷ: നവംബർ 29) വിവരങ്ങൾക്ക്‌: iimcat.ac.in

സിയുഇടി പിജി രജിസ്ട്രേഷൻ വിജ്ഞാപനം: ഡിസംബർ/ ജനുവരി (പരീക്ഷ: മാർച്ച്) വിവരങ്ങൾക്ക്‌: exams. nta.ac.in/CUET-PG

TISS പോർട്ടൽ രജിസ്ട്രേഷൻ പ്രവേശനപരീക്ഷാഫലങ്ങൾക്ക് പിന്നാലെ ആരംഭിക്കും. വിവരങ്ങൾക്ക്‌: admi ssions.tiss.ac.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home