സംസ്കൃത സർവ്വകലാശാലയിൽ സ്പെഷ്യൽ റിസർവേഷൻ വിഭാഗങ്ങളുടെ ബിരുദ പ്രവേശനം ആഗസ്‌ത് 11ന്

സംസ്കൃത സർവ്വകലാശാല
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് 2025ലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചിട്ടുളള സ്പെഷ്യൽ റിസർവേഷൻ വിഭാഗത്തിലുളള വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനുളള നടപടികൾ ഓഗസ്റ്റ് 11ന് ആരംഭിക്കും. കാലടി മുഖ്യ ക്യാമ്പസിലുളള ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ രാവിലെ 10 മണിയോടെയായിരിക്കും നടപടികൾ ആരംഭിക്കുക.
എൻഎസ്‌എസ്, എൻസിസി, എസ്‌പിസി, സ്പോർട്സ്, ഭിന്നശേഷി, അന്ധവിഭാഗം, ഓർഫൻ, ട്രാൻസ്ജെൻഡർ, സ്കൗട്ട്സ്, ഗൈഡ്സ്, റേഞ്ചർ, റോവർ, ലക്ഷദ്വീപ്, ജമ്മു കശ്മീർ നിവാസികൾ എന്നിവർക്ക് ബിഎഫ്എ പ്രോഗ്രാമിൽ ഒഴിവുകളിലേയ്ക്ക് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. നാല് വർഷ ബിരുദ പ്രോഗ്രാമുകളിൽ ഭിന്നശേഷി, അന്ധർ, ഓർഫൻ, സ്പോർട്സ്, ട്രാൻസ്ജെൻഡർ, ലക്ഷദ്വീപ്, ജമ്മു ആൻഡ് കാശ്മീർ നിവാസികൾക്കും പങ്കെടുക്കാവുന്നതാണ്. വിജ്ഞാപന പ്രകാരം അപേക്ഷിച്ചിട്ടുളള മെറിറ്റിൽ പ്രവേശനം ലഭിച്ചിട്ടില്ലാത്ത അപേക്ഷകർക്ക് മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കുവാൻ കഴിയൂ.








0 comments