സംസ്കൃത സർവകലാശാല ബിരുദ കോഴ്സ്: പ്ലസ്ടു സേ പരീക്ഷ വിജയിച്ചവർക്ക് അവസരം

സംസ്കൃത സർവ്വകലാശാല
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുഖ്യ ക്യാമ്പസിലും പ്രാദേശിക ക്യാമ്പസുകളിലും വിവിധ കോഴ്സുകളിലേക്ക് പ്ലസ്ടു സേ പരീക്ഷ വിജയിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2025-2026 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും ബിഎഫ്എ പ്രോഗ്രാമുകളിലേക്കുമാണ് അവസരം. നിർദ്ദിഷ്ട ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
യോഗ്യരായ വിദ്യാർഥികൾ ജൂലൈ 31ന് മുമ്പ് അതത് പ്രാദേശിക ക്യാമ്പസ് ഡയറക്ടർമാരെയും മുഖ്യക്യാമ്പസിലെ വകുപ്പ് മേധാവികളെയും അസൽ സർട്ടിഫിക്കറ്റുകളുമായി സമീപിക്കണമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in. സന്ദർശിക്കുക.








0 comments