വിവരാവകാശ നിയമം പഠിക്കാൻ അവസരം, ഓണ്‍ലൈന്‍ കോഴ്സിന് രജിസ്ട്രേഷന്‍ തുടങ്ങി

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ എം ജി) സംഘടിപ്പിക്കുന്ന 'വിവരാവകാശ നിയമം 2005' ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. വിവരാവകാശ നിയമം 2005 പൗരൻമാരുടെ ശാക്തീകരണത്തിനു വേണ്ടി നിലവിൽ വന്ന നിയമമാണ്.
ഇംഗ്ലീഷിലും മലയാളത്തിലും കോഴ്സ് ലഭ്യമാണ്. താൽപര്യമുള്ളവർക്ക് rti.img.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഡിസംബർ 13 വരെയാണ്. ഡിസംബർ 15 ന് ക്ലാസുകൾ ആരംഭിക്കും.കോഴ്സിന്റെ വിശദമായ പഠനവിഷയങ്ങൾ, ക്ലാസ് സമയക്രമം, സർട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ എന്നിവ പോർട്ടലിൽ ലഭ്യമാണ്.








0 comments