അസാപ് കേരളയില്‍ മോളിക്കുലർ വൈറോളജി കോഴ്‌സ്

തിരുവനന്തപുരം : കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയും ചേർന്ന് നടത്തുന്ന 'ഡിപ്ലോമ ഇൻ മോളിക്കുലർ വൈറോളജി ആൻഡ് അനലിറ്റിക്കൽ ടെക്‌നിക്‌സ്' കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആഗോള നിലവാരമുള്ള ലബോറട്ടറികളിൽ ഗവേഷണ വിദഗ്ദ്ധരോടൊപ്പം നേരിട്ട് പ്രായോഗിക പരിശീലനം നേടാനും ഈ മേഖലകളിൽ ഉയർന്ന തൊഴിൽ സാധ്യതകൾ കണ്ടെത്താനും സഹായിക്കുന്നതാണ് കോഴ്‌സ്. ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദം, ബിടെക്/എംടെക് ബയോ ടെക്നോളജി, ബിവി എസ് സി, എംബിബിഎസ്, ബിഡിഎസ് വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9495999741.










0 comments