കീം 2025: എൻജിനിയറിങ് പ്രവേശനം; ഓപ്ഷൻ ഇന്നുകൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി യോഗ്യത(KEAM 2025) നേടിയ വിദ്യാർഥികൾക്ക് വെള്ളി വൈകിട്ട് നാലുവരെ ഓപ്‌ഷൻ സമർപ്പിക്കാം. സർക്കാർ, എയ്ഡഡ്, സ്വയംഭരണ എയ്ഡഡ്, സർക്കാർ കോസ്റ്റ് ഷെയറിങ്, സ്വകാര്യ സ്വാശ്രയ സ്വയംഭരണ എൻജിനിയറിങ് കോളേജുകളിലേക്കാണ് ഓപ്ഷനുകൾ സമർപ്പിക്കാവുന്നത്.
ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികളെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. ഈ ഘട്ടത്തിൽ ലഭ്യമാക്കിയിട്ടുള്ള ഓപ്ഷനുകൾ തുടർന്നുള്ള ഘട്ടങ്ങളിൽ പുതുതായി നൽകാൻ സാധിക്കില്ല. മുമ്പ് 16 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. ഇതു പിന്നീട് നീട്ടി നൽകുകയായിരുന്നു.
വിവരങ്ങൾക്ക്: www.cee.kerala.gov.in.








0 comments