സിയുഇടി യുജി: രജിസ്‌ട്രേഷൻ തീയതി നീട്ടി; ഫെബ്രുവരി 4 വരെ അപേക്ഷിക്കാം

ന്യൂഡൽഹി: രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാലകളിലേക്കും മറ്റ് പ്രമുഖ വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള ബിരുദ പ്രവേശന പരീക്ഷയായ സിയുഇടി യുജി രജിസ്‌ട്രേഷൻ തീയതി നീട്ടി.
ഫെബ്രുവരി 4 വരെ അപേക്ഷിക്കാമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. കൂടുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അവസരം നൽകുന്നതിനാണ് ഈ തീരുമാനം.
വിദ്യാർത്ഥികൾക്ക് സിയുഇടിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in/CUET-UG/ വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ വിദ്യാർത്ഥികൾ എത്രയും വേഗം അപേക്ഷകൾ സമർപ്പിക്കണമെന്ന് എൻടിഎ നിർദ്ദേശിച്ചു.
അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതിയും ഫെബ്രുവരി 4 ആയിരിക്കും. വെബ്‌സൈറ്റിലെ 'ന്യൂ രെജിസ്ട്രേഷൻ' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകി അക്കൗണ്ട് സൃഷ്ടിക്കുക.
ലഭിച്ച ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. വിദ്യാഭ്യസ യോഗ്യതയും പരീക്ഷാ കേന്ദ്രങ്ങളും തെരഞ്ഞെടുത്ത് അപേക്ഷാ ഫോം പൂർത്തിയാക്കുക. ഫോട്ടോയും ഒപ്പും മറ്റ് രേഖകളും അപ്‌ലോഡ് ചെയ്ത ശേഷം ഓൺലൈനായി ഫീസ് അടയ്ക്കുക.
അപേക്ഷ സമർപ്പിച്ച ശേഷം കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക. അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ താല്പര്യമുള്ളവർക്ക് അതിനുള്ള അവസരം പിന്നീട് നൽകും. സിയുഇടി യുജി പരീക്ഷയുടെ തീയതിയും അഡ്മിറ്റ് കാർഡ് വിവരങ്ങളും ഉടൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.









0 comments