ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

BIOTECHNOLOGY
വെബ് ഡെസ്ക്

Published on May 27, 2025, 05:08 PM | 1 min read

തിരുവനന്തപുരം: രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്‌നോളജി (ബ്രിക്-ആർജിസിബി) 2025 ആഗസ്റ്റിൽ ആരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസീസ് ബയോളജി, ബയോ ഇൻഫോർമാറ്റിക്‌സ്, പ്ലാൻറ് സയൻസ് എന്നിവയുടെ വിവിധ മേഖലകളിലെ പിഎച്ച്ഡി പഠനത്തിനാണ് അപേക്ഷിക്കാൻ അവസരം.


ലൈഫ്/അഗ്രിക്കൾച്ചറൽ/എൻവയോൺമെൻറൽ/വെറ്ററിനറി/ ഫാർമസ്യൂട്ടിക്കൽ/മെഡിക്കൽ സയൻസസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ യുജിസി 10-പോയിൻറ് സ്‌കെയിലിൽ മൊത്തത്തിലോ തത്തുല്യ ഗ്രേഡിലോ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും അഞ്ച് വർഷം സാധുതയുള്ള ജെആർഎഫ് (യുജിസി/സിഎസ്‌ഐആർ/ഐസിഎംആർ/ഡിബിടി/ഡിഎസ്ടി-ഇൻസ്പയർ) അല്ലെങ്കിൽ മറ്റേതെങ്കിലും ദേശീയ മത്സരപരീക്ഷ ഫെലോഷിപ്പ് ഉള്ളവർക്ക് പിഎച്ച്ഡി പ്രോഗ്രാമിന് അപേക്ഷിക്കാം.


ഉയർന്ന പ്രായപരിധി 26 വയസ്സ്. എസ് സി/എസ് ടി, ഭിന്നശേഷി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 12.


കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ബയോടെക്‌നോളജി വകുപ്പിൻറെ ബയോടെക്‌നോളജി റിസർച്ച് ആൻഡ് ഇന്നൊവേഷൻ കൗൺസിലിന് (ബ്രിക്) കീഴിലുള്ള ഒരു സ്ഥാപനമാണ് ആർജിസിബി.


കൂടുതൽ വിവരങ്ങൾക്ക് https://rgcb.res.in/phdadmission2025-Aug/ സന്ദർശിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home