പവർഗ്രിഡിൽ എൻജിനിയർ, സൂപ്പർവൈസർ തസ്തികകളിൽ ഒഴിവ്

തിരുവനന്തപുരം: കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിനുകീഴിലുള്ള മഹാരത്ന സ്ഥാപനമായ പവർഗ്രിഡ് ഫീൽഡ് എൻജിനിയർ, സൂപ്പർവൈസർ തസ്തികകളിൽ നിയമനംനടത്തുന്നു. 11 റീജണുകളിലായി 1543 ഒഴിവുണ്ട്. ഫീൽഡ് എൻജിനിയർ ഇലക്ട്രിക്കൽ 532, സിവിൽ 198, ഫീൽഡ് സൂപ്പർവൈസർ ഇലക്ട്രിക്കൽ 535, സിവിൽ 193, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ 85 എന്നിങ്ങനെയാണ് അവസരം.
കേരളം ഉൾപ്പെടുന്ന സതേൺ റീജൺ –2വിൽ 61 ഒഴിവുണ്ട്. പവർഗ്രിഡ് എഫ്‌ടിഇ പൊതുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇതിൽനിന്ന് ലഭിക്കുന്ന സ്‌കോർ കാർഡിന് ഒരുവർഷത്തെ സാധുതയുണ്ടായിരിക്കും. ഡൽഹി എൻസിആർ, ഭോപ്പാൽ, കൊൽക്കത്ത, ബംഗളൂരു, ഗുവാഹത്തി, മുംബൈ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.
യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽനിന്ന് കുറഞ്ഞത് 55% മാർക്കോടെ ഇലക്ട്രിക്കൽ വിഷയത്തിൽ ഫുൾടൈം ബിഇ/ബിടെക്/ബിഎസ്‌സി (എൻജിനിയറിങ്). അംഗീകൃത ടെക്നിക്കൽ ബോർഡ്/ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കുറഞ്ഞത് 55% മാർക്കോടെ ഇലക്ട്രിക്കൽ അല്ലെങ്കിൽ തത്തുല്യ വിഷയത്തിൽ മുഴുവൻ സമയ ഡിപ്ലോമ.
പ്രായപരിധി (17-–09–-2025 വരെ) : 29 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാ ഫീസ്: ഫീൽഡ് എൻജിനിയർ: 400 രൂപ. ഫീൽഡ് സൂപ്പർവൈസർ: 300 രൂപ.എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/എക്സ്‌എസ്‌എം വിഭാഗത്തിന് ഫീസില്ല. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്‌തംബർ 17. വെബ്‌സൈറ്റ്: www.powergrid.in.








0 comments