ഊരാളുങ്കൽ സൊസൈറ്റിയിൽ അവസരം

നിർമാണമേഖലയിൽ തൊഴിലവസരവുമായി ഊരാളുങ്കൽ സൊസൈറ്റി. വിദഗ്ധ യുവതൊഴിൽസേനയെ വാർത്തെടുക്കുകയാണു ലക്ഷ്യം. കെട്ടിടം, റോഡ്, പാലം എന്നിവയുടെ നിർമാണത്തിന്റെ വിവിധ മേഖലകളിലാണ് നിയമനം.
തെരഞ്ഞെടുക്കുന്നർക്ക് സ്റ്റൈ പെൻഡോടെ ഒരു വർഷത്തെത്തെ സാങ്കേതിക പരിശീലനം നൽകിയശേഷമാണ് നിയമനം. തൊഴിൽവകുപ്പിന്റെ ഉടമസ്ഥതയിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലാണ് പരിശീലനം.
എസ്‌എസ്‌എൽസി, പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. നിർമാണപ്രവൃത്തിയിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ശാരീരികക്ഷമതയും മാനദണ്ഡമാണ്.
പ്രായം : 18 - –- 25 വയസ്. മേയ് 14-നകം https://forms.gle/bMto9aiAtmWLno5d9 എന്ന ലിങ്കുവഴി അപേക്ഷിക്കണം. ഫോൺ: 90725 56742. വെബ്‌സൈറ്റ്: www.ulccsltd.com.
കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസി(ന്റെയും രാജ്യത്തെ മറ്റു പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പരിശീലനത്തിൽ നൈപുണ്യപരിശീലനം, അപ്രന്റീസ്ഷിപ്പ് എന്നിവയുണ്ടാകും.
ആദ്യഘട്ടത്തിൽ കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവർക്കാണ് പ്രവേശനം. തുടർന്ന് മുഴുവൻ ജില്ലയിലേക്കും പദ്ധതി വ്യാപിപ്പിക്കും.








0 comments