കേരളത്തിനു പുറത്തും ഇത്തവണ കീം പരീക്ഷ കേന്ദ്രങ്ങൾ

ബംഗളൂരു : കേരള സർക്കാറിന്റെ എൻജിനീയറിങ്- ഫാർമസി പ്രവേശന പരീക്ഷ (കീം) കേരളത്തിനു പുറത്ത് നടത്താൻ അനുമതിയായി. 2025 കീം അപേക്ഷയിൽ നിലവിലുള്ള പരീക്ഷ കേന്ദ്രങ്ങൾക്കു പുറമേ ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ബഹ്റൈൻ എന്നിവിടങ്ങളിലാണ് കീം പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കി കേരള സർക്കാർ ഉത്തരവിറക്കിയത്.
അപേക്ഷകൾ ലഭിച്ചാൽ മാത്രമായിരിക്കും പ്രസ്തുത കേന്ദ്രങ്ങളിൽ പരീക്ഷ നടത്തുകയുള്ളൂ എന്നും മതിയായ അപേക്ഷകർ പ്രസ്തുത കേന്ദ്രങ്ങളിൽ ഇല്ലാത്തപക്ഷം പ്രവേശന പരീക്ഷ കമീഷണർ അനുവദിക്കുന്ന കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു.








0 comments