തമിഴ്‌നാട്ടിൽ 299 അസിസ്റ്റന്റ് സർജൻ ഒഴിവ്

അസിസ്റ്റന്റ് സർജൻ തസ്‌തികയിലെ 299 ഒഴിവുകളിലേക്ക് തമിഴ്‌നാട് മെഡിക്കൽ സർവീസസ് റിക്രൂട്ട്‌മെന്റ് ബോർഡ് (ടിഎൻ എംആർബി) വിജ്ഞാപനം. ഒബ്‌സ്‌ട്രക്ടിക്‌സ് & ഗൈനക്കോളജി 182, റേഡിയോളജി 37, ഫോറൻസിക് മെഡിസിൻ 50, ജെറിയാട്രിക്‌സ് 10, കാർഡിയോതൊറാസിക് സർജറി 20 എന്നിങ്ങനെയാണ് അവസരം.
യോഗ്യത: എംബിബിഎസ്, എംഡി/എംഎസ്/ഡിഎൻബി/ഡിപ്ലോമ/ഡിപ്ലോമ ഇൻ ഡിഎൻബി/ സൂപ്പർ സ്പെഷ്യാലിറ്റി (എംസിഎച്ച്). 1914-ലെ മദ്രാസ് മെഡിക്കൽ രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർചെയ്ത പ്രാക്ടീഷണർ ആയിരിക്കണം. പന്ത്രണ്ട് മാസത്തിൽ കുറയാത്ത കാലയളവിൽ ഹൗസ് സർജനായി (സിആർആർഐ) സേവനമനുഷ്ഠിച്ചിരിക്കണം. തമിഴ്‌നാട് മെഡിക്കൽ കൗൺസിലിലും പേര് രജിസ്റ്റർചെയ്തിരിക്കണം.
പ്രായപരിധി: 48 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ ഫീസ്:1000 രൂപ. എസ്‌സി/എസ്‌സിഎ/എസ്ടി/ഡിഎപി: 500 രൂപ. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി), തമിഴ് ഭാഷാ യോഗ്യതാ പരീക്ഷ (പത്താം ക്ലാസ് ലെവൽ) എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സ്പെഷ്യാലിറ്റി യോഗ്യതയുള്ള ഒബ്ജക്റ്റീവ് ടൈപ്പ് ഒറ്റ പേപ്പർ പരീക്ഷയായിരിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 07. വെബ്‌സൈറ്റ്: www.mrb.tn.gov.in










0 comments