Deshabhimani

സുപ്രീം കോടതിയിൽ 250 ജൂനിയർ അസിസ്റ്റന്റ്

supreme court
വെബ് ഡെസ്ക്

Published on Oct 06, 2026, 02:44 PM | 1 min read

സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റ് (ഗ്രൂപ്പ് ‘-ബി’ നോൺ-ഗസറ്റഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 250 ഒഴിവിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്നവർക്ക് പേ മാട്രിക്‌സ് ലെവൽ 6 അനുസരിച്ച് 35,400 രൂപ അടിസ്ഥാന ശമ്പളവും കേന്ദ്ര സർക്കാർ ചട്ടപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ന്യൂഡൽഹിയിലുള്ള സുപ്രീം കോടതി രജിസ്ട്രിയിലായിരിക്കും നിയമനം.


അംഗീകൃത സർവകലാശാല ബിരുദവും കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ അറിവുമുള്ളവർക്ക് അപേക്ഷിക്കാം. കംപ്യൂട്ടറിൽ ഇംഗ്ലീഷിൽ മിനിറ്റിൽ കുറഞ്ഞത് 35 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗവും ഉണ്ടായിരിക്കണം. പ്രായപരിധി: 18–30. നിയമാനുസൃത ഇളവ് ലഭിക്കും. നാല് ഘട്ടങ്ങളായുള്ള പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒബ്‌ജക്ടീവ് ടൈപ്പ് പരീക്ഷ (എംസിക്യു), കംപ്യൂട്ടർ ടൈപ്പിങ്‌ ടെസ്റ്റ്, ഇംഗ്ലീഷ് വിവരണാത്മക പരീക്ഷ, അഭിമുഖം എന്നിവയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ളത്. ഒബ്‌ജക്ടീവ് പരീക്ഷയ്‌ക്ക്‌ കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകും. കംപ്യൂട്ടർ ടൈപ്പിങ്‌ പരീക്ഷയും വിവരണാത്മക പരീക്ഷയും ഡൽഹി/എൻസിആർ മേഖലയിൽ മാത്രമായിരിക്കും. www.sci.gov.in വഴി അപേക്ഷിക്കാം. ജനറൽ/അൺറിസേർവ്ഡ് വിഭാഗങ്ങൾക്ക് 1500 രൂപയും എസ്‌സി, എസ്‌ടി, ഒബിസി, മുൻ സൈനികർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 750 രൂപയുമാണ് അപേക്ഷാ ഫീസ്. ഏഴുമുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. അവസാന തീയതി ഒക്ടോബർ 28.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home