Deshabhimani

സുപ്രീംകോടതിയിൽ 
20 കോർട്ട് മാസ്റ്റർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2026, 07:02 PM | 1 min read

സുപ്രീം കോടതി ഓഫ് ഇന്ത്യയുടെ രജിസ്ട്രിയിൽ കോർട്ട് മാസ്റ്റർ (ഷോർട്ട്ഹാൻഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പേ മാട്രിക്സ് ലെവൽ 11 (67,700–2,08,700 രൂപ) പ്രകാരമുള്ള ഉയർന്ന ശമ്പളവും മറ്റ് അലവൻസുകളും ലഭിക്കും. 20 ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അംഗീകൃത സർവകലാശാല ബിരുദവും ഇംഗ്ലീഷ് ഷോർട്ട്ഹാൻഡിൽ മിനിറ്റിൽ 120 വാക്കുകൾ എഴുതാനുള്ള വേഗവും കമ്പ്യൂട്ടർ ടൈപ്പിങ്ങിൽ മിനിറ്റിൽ 40 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. ഇതിന് പുറമെ, സർക്കാർ ഓഫീസുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ നിയമപരമായ ബോഡികളിലോ പ്രൈവറ്റ് സെക്രട്ടറി / സീനിയർ പിഎ/പിഎ / സീനിയർ സ്റ്റെനോഗ്രാഫർ കേഡറുകളിൽ കുറഞ്ഞത് അഞ്ച്‌ വർഷത്തെ സ്ഥിരസേവന പരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി: 30–45. നിയമാനുസൃത ഇളവ്‌ ലഭിക്കും. ആദ്യഘട്ട ഒബ്ജക്ടീവ് പരീക്ഷ ഇന്ത്യയിലുടനീളമുള്ള വിവിധ നഗരങ്ങളിൽ നടക്കും. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും. ജനറൽ വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്ക് 1500 രൂപയും എസ്‌സി/എസ്ടി/ ഒബിസി/ വിമുക്തഭടന്മാർ എന്നിവർക്ക് 750 രൂപയുമാണ് അപേക്ഷാ ഫീസ്. www.sci.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി നവംബർ 15.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home