ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ഫൗണ്ടേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

exam
വെബ് ഡെസ്ക്

Published on Feb 25, 2025, 12:01 PM | 1 min read

കൊല്ലം : ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ കമ്യൂണിക്കേഷന്‍ സ്റ്റില്‍സ് ആന്‍ഡ് ഫൗണ്ടേഷന്‍ കോഴ്‌സ് ഫോര്‍ ഐഇഎല്‍ടിഎസ് ആന്‍ഡ് ഒഇടി കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം. കേംബ്രിജ് യൂണിവേഴ്‌സിറ്റി പ്രസ്സുമായി സഹകരിച്ചാണ് ഹൈബ്രിഡ് മോഡില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നത്.


പത്താംക്ലാസോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 7,500 രൂപ. പരീക്ഷാഫീസ് 1,000 രൂപ. ഓണ്‍ലൈനായി മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sgou.ac.in സന്ദര്‍ശിക്കുക. അപേക്ഷിക്കേണ്ട പോര്‍ട്ടല്‍ https://stp.sgou.ac.in, ഫോണ്‍: 0474 2966841.



deshabhimani section

Related News

View More
0 comments
Sort by

Home