Deshabhimani

പട്ടികജാതി വികസന വകുപ്പിൽ 1441 ഒഴിവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2026, 07:54 PM | 1 min read

കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ വിവിധ തസ്തികകളിലായി 1441 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർഥികൾക്കായി താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. വകുപ്പിന്റെ ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള ‘പ്രമോട്ടർ' തസ്തികയിൽ 1216 ഒഴിവാണുള്ളത്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 11,000 രൂപ ഓണറേറിയം ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ രണ്ട് വർഷത്തേക്കായിരിക്കും നിയമനം. തിരുവനന്തപുരം (90), കൊല്ലം (84), പത്തനംതിട്ട (64), ആലപ്പുഴ (88), കോട്ടയം (87), ഇടുക്കി (56), വയനാട് (32), കാസർകോട് (47), മലപ്പുറം (126), എറണാകുളം (124), തൃശൂർ (112), പാലക്കാട് (107), കണ്ണൂർ (103), കോഴിക്കോട് (96) എന്നിങ്ങനെയാണ് ഒഴിവുകൾ. 'ട്രേസ്' (TRACE) പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ പ്രവർത്തിക്കുന്ന ‘ക്ലറിക്കൽ അസിസ്റ്റന്റ് ട്രെയിനി' തസ്തികയിൽ 225 ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് ഇതിന് വേണ്ട അടിസ്ഥാന യോഗ്യത. പ്രതിമാസം 12,000 രൂപയാണ് ഓണറേറിയം. ഇരു തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള പ്രായപരിധി 18–45. പരീക്ഷയോ അപേക്ഷാ ഫീസോ ഇല്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപറേഷൻ ഓഫീസുകളിലോ അല്ലെങ്കിൽ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലോ നേരിട്ട് നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 13. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും scdd.kerala.gov.in സന്ദർശിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home