Deshabhimani

എസ്‌ബിഐയിൽ 
60 സെക്യൂരിറ്റി ഓഫീസർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) വിവിധ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Nov 11, 2026, 09:10 PM | 1 min read

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) വിവിധ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്കിന്റെ സെക്യൂരിറ്റി വിഭാഗത്തിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികകളിലായി ആകെ 60 ഒഴിവുണ്ട്. യോഗ്യരായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്നവർക്ക് ഇന്ത്യയിൽ എവിടെ വേണമെങ്കിലും നിയമനം ലഭിക്കാം. അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഇതിനൊപ്പം പ്രതിരോധ സേനകളിലോ അർധസൈനിക വിഭാഗങ്ങളിലോ ഉള്ള നിശ്ചിത പ്രവൃത്തിപരിചയം നിർബന്ധമാണ്. മാനേജർ തസ്തികയിലേക്ക് ഇന്ത്യൻ ആർമിയിൽ മേജർ റാങ്കിലോ അതിനു മുകളിലോ (നേവി/എയർഫോഴ്സ് തുല്യ റാങ്ക്) കുറഞ്ഞത് 10 വർഷത്തെ കമീഷൻഡ് സർവീസ് അല്ലെങ്കിൽ പാരാ മിലിട്ടറിയിൽ ഡെപ്യൂട്ടി കമാൻഡന്റ് പദവിയിൽ 10 വർഷത്തെ സർവീസ് ഉണ്ടായിരിക്കണം. ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് ക്യാപ്റ്റൻ റാങ്കിൽ (നേവി/എയർഫോഴ്സ് തുല്യ റാങ്ക്) കുറഞ്ഞത് അഞ്ച്‌ വർഷത്തെ കമീഷൻഡ് സർവീസ് അല്ലെങ്കിൽ പാരാ മിലിട്ടറിയിൽ അസിസ്റ്റന്റ് കമാൻഡന്റ് പദവിയിൽ അഞ്ച്‌ വർഷത്തെ സർവീസുമാണ് യോഗ്യത. പ്രായപരിധി: 25–40. നിയമാനുസൃത ഇളവ് ലഭിക്കും. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്‌ടി വിഭാഗക്കാർക്ക് ഫീസില്ല. sbi.bank വഴി അപേക്ഷിക്കണം. അവസാന തീയതി നവംബർ 25.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home