Deshabhimani

സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്യൂട്ടിലെ പിജി പ്രാഗ്രാമുകളിലേക്ക് ജൂലൈ 28 വരെ അപേക്ഷിക്കാം

srtfi.png

ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ നിന്നുള്ള ചിത്രം. PHOTO: Facebook

വെബ് ഡെസ്ക്

Published on Jul 15, 2025, 04:58 PM | 1 min read

കൊൽക്കത്ത: കൊൽക്കത്ത സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്യൂട്ടിലെ വിവിധ സിനിമ പഠന പിജി കോഴ്സുകൾക്ക് ജൂലൈ 28 വരെ അപേക്ഷിക്കാം. മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് ഇൻ സിനിമ, മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് ഇൻ ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ എന്നീ കോഴ്സുകളിൽ ആറു വീതം സ്പെഷ്യലൈസഷനുകളാണ്‌ ഇൻസ്റ്റിട്ട്യൂട്ടിലുള്ളത്‌.


മാസ്റ്റർ ഓഫ് ഫൈൻ ആർട്ട്സ് ഇൻ സിനിമയിൽ ഒരു വർഷത്തെ ബ്രിഡ്ജ് പ്രോഗ്രാം ഉൾപ്പെടെയുള്ള കോഴ്സിന്റെ ദൈർഘ്യം മൂന്നുവർഷമാണ്‌. ആനിമേഷൻ സിനിമ/സിനിമറ്റോഗ്രാഫി/ഡയറക്ഷൻ ആൻഡ് സ്ക്രീൻപ്ലേ റെറ്റിങ്/ ഫിലിം എഡിറ്റിങ്/ ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡക്ഷൻ/സൗണ്ട് റിക്കാർഡിങ് ആൻഡ് ഡിസൈൻ എന്നിവയാണ്‌ സ്പെഷ്യലൈസേഷനുകൾ.


മാസ്റ്റർ ഓഫ് ഫൈൻ ആർട്ട്സ് ഇൻ ഇലക്ട്രോണിക്സ് ആൻഡ് ഡിജിറ്റൽ മീഡിയത്തിന്റെ കോഴ്സ് ദൈർഘ്യം രണ്ടുവർഷമാണ്‌. സിനിമറ്റോഗ്രാഫി/ഡയറക്ഷൻ ആൻഡ് പ്രൊഡക്ഷൻ/ എഡിറ്റിങ്/ മാനേജ്മെൻ്റ്/സൗണ്ട്/റെറ്റിങ് എന്നിവയാണ്‌ സ്പെഷ്യലൈസേഷനുകൾ.


സർവ്വകലാശാല ബിരുദമാണ് അവശ്യയോഗ്യത. രണ്ടു ഘട്ടങ്ങളായുള്ള പ്രവേശന പരീക്ഷയുണ്ട്. പ്രിലിമിനറി ടെസ്റ്റിന് സിനിമ മേഖലയിലെ അഭിരുചി മനസ്സിലാക്കുന്നതും വിഷയത്തെക്കുറിച്ചുമുള്ള ഒബ്ജക്റ്റീവ് മാതൃകയിലുള്ള ചോദ്യങ്ങൾ ഉണ്ടാകും. ഫൈനൽ ടെസ്റ്റിന് എഴുത്ത് പരീക്ഷ, പ്രാക്റ്റിക്കൽ/സംവേദനം എന്നിവയും ഉണ്ടാകും. പ്രിലിമിനറി ആഗസ്‌ത്‌ 10 നാണ്‌. ഫൈനൽ പരീക്ഷ സെപ്റ്റംബറിൽ. തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രം ഉണ്ട്. വിവരങ്ങൾക്ക്‌: www.applyadmission.net.srfti2025. ഫോൺ: 033/24328355, 24328356, 24329300.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home