61 തസ്‌തികയിൽ 
പിഎസ്‌സി 
വിജ്ഞാപനം

psc 1
വെബ് ഡെസ്ക്

Published on May 07, 2025, 05:32 PM | 1 min read

വിവിധ വകുപ്പുകളിലെ 61 തസ്‌തികയിലേക്ക്‌ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസാധാരണ ഗസറ്റ്‌ തിയതി: ഏപ്രിൽ 30 . ജൂൺ 4 വരെ അപേക്ഷിക്കാം. നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്‌മെന്റ്, സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനങ്ങളുമുണ്ട്.


കേരള പൊലീസ് സർവീസിൽ സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് (എസ്ബിസിഐഡി), കേരള സ്റ്റേറ്റ് കോ- –-ഓപ്പറേറ്റീവ് ഹൗസിങ്‌ ഫെഡറേഷൻ ലിമിറ്റഡിൽ (ഹൗസ്‌ഫെഡ്) പ്യൂൺ (പാർട്ട് 2- സൊസൈറ്റി കാറ്റഗറി), കേരള വാട്ടർ അതോറിറ്റിയിൽ ഓവർസിയർ ഗ്രേഡ് 3 (വകുപ്പുതല ജീവനക്കാർക്ക് മാത്രം), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്‌ട്രോ എന്റോളജി, അനാട്ടമി, ജനിറ്റോ യൂറിനറി സർജറി (യൂറോളജി), മെഡിക്കൽ ഓങ്കോളജി, ആരോഗ്യവകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങിയ തസ്തികയിലേക്കാണ്‌ വിജ്ഞാപനം


.കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ thulasi.psc.kerala.gov.in/thulasi ലിങ്ക്‌ വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌. കൂടുതൽ വിവരങ്ങൾ www.keralapsc.gov.in/index.phpൽ ലഭിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home