ഫാക്ടിൽ അവസരം; അപേക്ഷ 21 വരെ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT), കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫാക്ടിന്റെ എൻജിനിയറിങ് വിഭാഗമായ 'ഫെഡോ' (FEDO), മറ്റ് പ്രോജക്ട് സെെറ്റുകൾ എന്നിവിടങ്ങളിലേക്കാണ് നിയമനം. ഡ്രാഫ്റ്റ്‌സ്മാൻ (കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ), എൻജിനിയർ ഡിസൈൻ, ഡെപ്യൂട്ടി മാനേജർ, സീനിയർ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ എന്നിങ്ങനെ 34 തരം തസ്തികകളിലാണ് ഒഴിവുകൾ. ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തിൽ പ്രത്യേകം വ്യക്തമാക്കിയിട്ടില്ല; യോഗ്യരായവരുടെ പാനൽ തയ്യാറാക്കി ആവശ്യാനുസരണം നിയമനം നടത്താനാണ് തീരുമാനം. തസ്തികകൾക്ക് അനുസൃതമായി എൻജിനിയറിങ് ഡിപ്ലോമയോ ബിരുദമോ (ബിഇ/ബിടെക്) ഉള്ളവർക്ക് അപേക്ഷിക്കാം. ഓരോ തസ്തികയ്ക്കും നിശ്ചിത വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
2026 മെയ് 1 അടിസ്ഥാനമാക്കിയുള്ള പ്രായപരിധി താഴെ പറയുന്ന പ്രകാരമാണ്: ഡ്രാഫ്റ്റ്‌സ്മാൻ/എൻജിനിയർ/ഡെപ്യൂട്ടി മാനേജർ: 35 വയസ്. സീനിയർ ഡ്രാഫ്റ്റ്‌സ്മാൻ/സീനിയർ മാനേജർ: 45 വയസ്. അസിസ്റ്റന്റ് ജനറൽ മാനേജർ: 50 വയസ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഡ്രാഫ്റ്റ്‌സ്മാൻ തസ്തികകളിലേക്ക് സ്കിൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എൻജിനിയർ മുതൽ മുകളിലോട്ടുള്ള തസ്തികകളിലേക്ക് ഇന്റർവ്യൂ മുഖേനയായിരിക്കും നിയമനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രോജക്റ്റ് സൈറ്റുകളിൽ ജോലിചെയ്യാൻ തയ്യാറുള്ളവരായിരിക്കണം. www.fact.co.in എന്ന വെബ്സൈറ്റിലൂടെ മെയ് 21-ന് വൈകിട്ട് 4നുമുന്പ് ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും സ്പീഡ് പോസ്റ്റ്/രജിസ്റ്റേർഡ് പോസ്റ്റ് വഴി മെയ് 28-ന് മുന്പ് ഫാക്ടിന്റെ ഉദ്യോഗമണ്ഡൽ ഓഫീസിൽ ലഭിച്ചിരിക്കണം. അപേക്ഷാ ഫീസ് സംബന്ധിച്ച വിവരങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടില്ല.










0 comments