എൻപിസിഐഎല്ലിൽ 80 അപ്രന്റീസ്

ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) ഉത്തർപ്രദേശിലെ നരോറ അറ്റോമിക് പവർ സ്റ്റേഷനിലേക്ക് (NAPS) അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ് (ഐടിഐ), ഡിപ്ലോമ, ഗ്രാജുവേറ്റ് വിഭാഗങ്ങളിലായി ആകെ 80 ഒഴിവുണ്ട്. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. ആകെ ഒഴിവുകളിൽ 50 എണ്ണം ട്രേഡ് അപ്രന്റീസ് (ഇലക്ട്രീഷ്യൻ–-25, ഫിറ്റർ–-16, ഇലക്ട്രോണിക്സ് മെക്കാനിക്-–9) വിഭാഗത്തിലാണ്. ഇവർക്ക് കോഴ്സിന്റെ ദൈർഘ്യം അനുസരിച്ച് 10,560 രൂപ മുതൽ 11,040 രൂപ വരെ പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും. ഡിപ്ലോമ അപ്രന്റീസ് വിഭാഗത്തിൽ 16 ഒഴിവുണ്ട് (മെക്കാനിക്കൽ-–5, ഇലക്ട്രിക്കൽ–-3, ഇലക്ട്രോണിക്സ്–-2, സിവിൽ–-6). ഇവർക്ക് 10,900 രൂപയാണ് സ്റ്റൈപ്പൻഡ്. ഗ്രാജുവേറ്റ് അപ്രന്റീസ് വിഭാഗത്തിൽ 14 ഒഴിവുണ്ട് (മെക്കാനിക്കൽ-–4, ഇലക്ട്രിക്കൽ-–3, ഹ്യൂമൻ റിസോഴ്സ്–-3, ഫിനാൻസ്–-2, കോൺട്രാക്ട് മാനേജ്‌മെന്റ്–-2). ഇവർക്ക് പ്രതിമാസം 12,300 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഉത്തർപ്രദേശിലെ നരോറയിലുള്ള പ്ലാന്റ് സൈറ്റിലാണ് ഒരു വർഷത്തെ പരിശീലനം നൽകുക. ബന്ധപ്പെട്ട വിഷയങ്ങളിൽ ഫുൾടൈം ഐടിഐ, ഡിപ്ലോമ അല്ലെങ്കിൽ ബിരുദമാണ് (ഡിഗ്രി) യോഗ്യത. നോൺ -എൻജിനിയറിങ് ഗ്രാജുവേറ്റ് തസ്തികകളിലേക്ക് ബിബിഎ, ബിഎ, ബിഎസ്‌സി, ബികോം ബിരുദമുള്ളവർക്കും അപേക്ഷിക്കാം. ഡിപ്ലോമ/ഡിഗ്രി യോഗ്യത നേടിയവർ അത് പാസായിട്ട് അഞ്ച് വർഷത്തിൽ കൂടുതൽ ആകരുത്. ട്രേഡ് അപ്രന്റീസിന് 18–-24, ഡിപ്ലോമയ്ക്ക് 18–-25, ഗ്രാജുവേറ്റ് അപ്രന്റീസിന് 18-–26 എന്നിങ്ങനെയാണ് പ്രായപരിധി. നിയമാനുസൃത ഇളവ് ലഭിക്കും. തെരഞ്ഞെടുപ്പ് രീതി: അതാത് യോഗ്യതാ പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ ശതമാനം കണക്കാക്കി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക. ഉദ്യോഗാർഥികൾ എൻഎപിഎസ് (NAPS) പോർട്ടലിലോ അല്ലെങ്കിൽ എൻഎടിഎസ് (NATS) പോർട്ടലിലോ പേര് രജിസ്റ്റർ ചെയ്യണം. അതിനുശേഷം www.npcilcareers.co.in വഴി അപേക്ഷിക്കണം. അവസാന തീയതി നവംബർ 18.









0 comments