നഴ്സിങ്‌ ഓഫീസർമാർക്കായി നോർസെറ്റ്‌ 9 വിജ്ഞാപനം: ഒഴിവ്‌ 3,500

nurses
വെബ് ഡെസ്ക്

Published on Jul 28, 2025, 09:46 AM | 1 min read

എയിംസിലും മറ്റ് കേന്ദ്ര സ്ഥാപനങ്ങളിലും നഴ്സിങ്‌ ഓഫീസർമാരെ നിയമിക്കുന്നതിനായി നടത്തുന്ന അഖിലേന്ത്യാ പൊതു യോഗ്യതാ പരീക്ഷ നോർസെറ്റ് (നഴ്സിങ്‌ ഓഫീസർ റിക്രൂട്ട്മെന്റ്‌ കോമൺ എലിജിബിലിറ്റി ടെസ്റ്റ്)ന്‌ ഇപ്പോൾ അപേക്ഷിക്കാം. ആകെ ഒഴിവ് : 3500. രണ്ട് ഘട്ടങ്ങളിലായാണ് നിയമനം നടത്തുക. സെപ്‌തംബർ 14ന് പ്രിലിമിനറി പരീക്ഷയും 27 ന് മെയിൻ പരീക്ഷയും നടക്കും.


യോഗ്യത: ഇന്ത്യൻ നഴ്സിങ്‌ കൗൺസിൽ/ സംസ്ഥാന നഴ്സിങ്‌ കൗൺസിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ യൂണിവേഴ്സിറ്റിയിൽനിന്ന് ബിഎസ്‌സി. (ഓണേഴ്സ്) നഴ്സിങ്‌/ബിഎസ്‌സി നഴ്സിങ്‌ അല്ലെങ്കിൽ ഇന്ത്യൻ നഴ്സിങ്‌ കൗൺസിൽ/ സംസ്ഥാന നഴ്സിങ്‌ കൗൺസിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ യൂണിവേഴ്സിറ്റിയിൽനിന്ന് ബിഎസ്‌സി (പോസ്റ്റ്-സർട്ടിഫിക്കറ്റ്)/ പോസ്റ്റ്-ബേസിക് ബിഎസ്‌സി നഴ്സിങ്‌, സംസ്ഥാന / ഇന്ത്യൻ നഴ്സിങ്‌ കൗൺസിലിൽ നഴ്സുമാരായും മിഡ് വൈഫുകളായും രജിസ്റ്റർ ചെയ്തിരിക്കണം.


അല്ലെങ്കിൽ ഇന്ത്യൻ നഴ്സിങ്‌ കൗൺസിൽ/സംസ്ഥാന നഴ്സിങ്‌ കൗൺസിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ബോർഡ് അല്ലെങ്കിൽ കൗൺസിൽ എന്നിവയിൽനിന്ന് ജനറൽ നഴ്സിങ്‌ മിഡ്‌വൈഫറിയിൽ ഡിപ്ലോമ, സംസ്ഥാന/ഇന്ത്യൻ നഴ്സിങ്‌ കൗൺസിലിൽ നഴ്സുമാരായും മിഡ്‌ വൈഫുകളായും രജിസ്റ്റർ ചെയ്തിരിക്കണം, കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ 02 വർഷത്തെ പരിചയം. പ്രായപരിധി: ( 11‐08‐2025 പ്രകാരം ) : 18‐ 30 വയസ്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും. അപേക്ഷ ഫീസ്: ഓപ്പൺ/ ഒബിസി : 3000 രൂപ. എസ്‌സി/എസ്ടി/ ഇഡബ്ല്യുഎസ് - 2400 രൂപ. പിഡബ്ല്യുബിഡി - ഫീസില്ല. അവസാന തിയതി: ആഗസ്‌ത്‌ 11. വെബ്‌സൈറ്റ്‌: www.aiimsexams.ac.in.



deshabhimani section

Related News

View More
0 comments
Sort by

Home