നാഷണൽ ഇൻഷുറൻസ് കന്പനിയിൽ 200 അപ്രന്റീസ്

നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (NICL) നാഷണൽ അപ്രന്റീഷിപ്പ് ട്രെയിനിങ് സ്കീമിന്റെ (NATS) ഭാഗമായി ഗ്രാജുവേറ്റ് അപ്രന്റീസുകളെ നിയമിക്കുന്നു. ഇന്ത്യയിലുടനീളമായി ആകെ 200 ഒഴിവുണ്ട്. കേരളത്തിൽ 10 ഒഴിവാണുള്ളത്. ഒരു വർഷത്തെ പരിശീലന കാലാവധിയിൽ പ്രതിമാസം 15,000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. ഇന്ത്യൻ പൗരന്മാർക്കും നിശ്ചിത യോഗ്യതയുള്ള മറ്റ് അഭയാർഥികൾക്കും/വിദേശത്തുനിന്ന് കുടിയേറിയ ഇന്ത്യൻ വംശജർക്കും അപേക്ഷിക്കാം. ഒരു ഉദ്യോഗാർഥിക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാൻ അനുവാദമുള്ളൂ. തിരഞ്ഞെടുക്കുന്നവർക്ക് ആ സംസ്ഥാനത്തെ കമ്പനിയുടെ ഏത് ഓഫീസിലും ആവശ്യാനുസരണം നിയമനം നൽകും. യുജിസി അല്ലെങ്കിൽ എഐസിടിഇ അംഗീകൃത സർവകലാശാലകളിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ഫുൾ ടൈം റെഗുലർ ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ 2026 ഏപ്രിൽ ഒന്നി-ന് മുന്പായി പരീക്ഷ ജയിച്ച് ഡിഗ്രി സർട്ടിഫിക്കറ്റ് നേടിയവരായിരിക്കണം. NATS പോർട്ടലിൽ 100% പ്രൊഫൈൽ പൂർത്തിയാക്കിയവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. പോസ്റ്റ് ഗ്രാജുവേഷൻ ഉള്ളവർക്കോ ഒരു വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ളവർക്കോ മുന്പ് അപ്രന്റീഷിപ്പ് ചെയ്തവർക്കോ അപേക്ഷിക്കാൻ അർഹതയില്ല. പ്രായപരിധി: 21–30 (ഉദ്യോഗാർഥികൾ 1996 ഏപ്രിൽ ഒന്നി-നും 2005 ഏപ്രിൽ ഒന്നി-നും ഇടയിൽ ജനിച്ചവരായിരിക്കണം. നിയമാനുസൃത ഇളവ് ലഭിക്കും. ബിരുദ പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ ശതമാനം അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷാഫീസ് ഇല്ല. education.gov.in വഴി ഓൺലൈനായി രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. അവസാന തീയതി നവംബർ 18. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.








0 comments