ad
Deshabhimani

നൈനിറ്റാൾ ബാങ്കിൽ 
41 സ്പെഷ്യലിസ്റ്റ് ഓഫീസർ

nainital bank
വെബ് ഡെസ്ക്

Published on Aug 24, 2026, 07:27 AM | 1 min read

ദി നൈനിറ്റാൾ ബാങ്ക് ലിമിറ്റഡ് വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രേഡ്/സ്കെയിൽ I, II, III വിഭാഗങ്ങളിലായി റഗുലർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. റിസ്ക് ഓഫീസർ, ഐടി ഓഫീസർ (സോഫ്റ്റ്‌വെയർ ഡെവലപ്പർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഉൾപ്പെടെ), എച്ച്ആർ ഓഫീസർ, ലോ മാനേജർ, ക്രെഡിറ്റ് മാനേജർ, കമ്പനി സെക്രട്ടറി, സെക്യൂരിറ്റി ഓഫീസർ തുടങ്ങി വിവിധ തസ്തികകളിലായി ആകെ 41 ഒഴിവുണ്ട്‌. ബാങ്കിന്റെ ആവശ്യാനുസരണം നിലവിലുള്ളതോ പുതിയതോ ആയ ശാഖകളിലോ ഓഫീസുകളിലോ ആയിരിക്കും നിയമനം. നിശ്ചിത യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പ‍ൗരന്മാർക്കും അപേക്ഷിക്കാം.


തസ്തികകൾക്ക് അനുസരിച്ച് കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള ബിഇ/ബിടെക്/എംസിഎ (കംപ്യൂട്ടർ സയൻസ്/ഐടി), എംബിഎ (ഫിനാൻസ്/എച്ച്ആർ), മാസ്റ്റേഴ്സ് ഡിഗ്രി (മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്), എൽഎൽബി, സിഎ എന്നിവയാണ്‌ യോഗ്യത. ഭൂരിഭാഗം തസ്തികകൾക്കും ബാങ്ക്/ധനസ്ഥാപനങ്ങളിലെ നിശ്ചിത പ്രവൃത്തിപരിചയം നിർബന്ധമാണ്. ഡിസ്റ്റൻസ് എഡ്യൂക്കേഷൻ അല്ലെങ്കിൽ പാർട്ട് ടൈം വഴി പഠിച്ചവർ അപേക്ഷിക്കാൻ അർഹരല്ല.


പ്രായപരിധി: ഗ്രേഡ്/സ്കെയിൽ- I തസ്തികകൾക്ക് 21–32, ഗ്രേഡ്/സ്കെയിൽ-II തസ്തികകൾക്ക് 25–35, ഗ്രേഡ്/സ്കെയിൽ- III തസ്തികകൾക്ക് 25–38 എന്നിങ്ങനെയാണ്‌ പ്രായപരിധി. കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്‌. ഹൽദ്വാനി, ഡെറാഡൂൺ (ഉത്തരാഖണ്ഡ്), ലക്നൗ (ഉത്തർപ്രദേശ്), ഡൽഹി/ എൻസിആർ (Delhi/NCR) എന്നിവിടങ്ങളിൽ മാത്രമായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ. സ്കെയിൽ I, II, III ഉൾപ്പെടെ എല്ലാ തസ്തികകളിലേക്കും 1500 രൂപയാണ് അപേക്ഷാഫീസ്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിങ്‌, യുപിഐ വഴി ഫീസ് അടയ്ക്കാം. www.nainitalbank.bank.in വഴി അപേക്ഷിക്കാം. അവസാന തീയതി സെപ്‌തംബർ ഏഴ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home