ad
Deshabhimani

പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കൽ: റെയിൽ‌വേ ഡിവിഷണല്‍ ഓഫീസ് ഉപരോധിച്ച് ഡിവെെഎഫ്ഐ

palakkad 2.

ഡിവൈഎഫ്ഐ പാലക്കാട് ഡിവിഷൻ ഓഫീസ് മാർച്ച്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 24, 2026, 08:55 AM | 1 min read

പാലക്കാട്: പാലക്കാട് റെയിൽ‌വേ ഡിവിഷൻ വെട്ടിമുറിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടിക്കെതിരെ ഡിവെെഎഫ്ഐ പാലക്കാട് റെയിൽവേ ഡിവിഷനല്‍ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ശക്തമായ പ്രതിഷേധവുമായി എത്തിയ ഡിവെെഎഫ്ഐ പ്രവര്‍ത്തകര്‍ നിലവില്‍ ഡിവിഷണല്‍ ഓഫീസ് ഉപരോധിക്കുകയാണ്.

പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ച് കർണാടക സർ‌ക്കാരിനായി നീക്കം നടത്തിയ കേന്ദ്രത്തിനെതിരെ ശക്തമായ വിമർശനവും പ്രതിഷേധവുമാണ് മൂന്ന് ദിവസമായി കേരളത്തിലാകെ അലയടിക്കുന്നത്. ഇതിന് പിന്നാലെയണ് ഡിവെെഎഫ്ഐ ശക്തമായ സമരം സംഘടിപ്പിച്ചത്. രാവിലെ എട്ട് മുതലാണ് സമരത്തിന് തുടക്കമായത്.


ഡിവെെെഎഫ്ഐ ജില്ലാ സെക്രട്ടറി ജയദേവന്റെ നേതൃത്വത്തിലാണ് ശക്തമായ സമരം തുടരുന്നത്. എത്ര വലിയ പൊലീസ് സന്നാഹമുണ്ടായാലും സമരം മുന്നോട്ടുപോകുമെന്ന് ഡി വെെഎഫ് ഐ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home