ഐഎസ്ആർഒയിൽ അവസരം

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ISRO) കീഴിലുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (LPSC) വിവിധ സാങ്കേതിക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തെ വലിയമല, ബംഗളൂരു യൂണിറ്റുകളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ ‘ബി’, ഡ്രാഫ്റ്റ്‌സ്മാൻ ‘ബി', ഫയർമാൻ ‘എ' എന്നീ തസ്തികകളിലായി ആകെ 18 ഒഴിവുണ്ട്.
തിരുവനന്തപുരത്തെ വലിയമല (11), ബംഗളൂരു (7) എന്നിവിടങ്ങളിലുള്ള എൽപിഎസ്‌സി യൂണിറ്റുകളിലാണ് ഒഴിവ്. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. യോഗ്യതയും പ്രായപരിധിയും സംബന്ധിച്ച വിവരങ്ങൾക്ക് വിശദ വിജ്ഞാപനം കാണുക. എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ് അല്ലെങ്കിൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകും. www.lpsc.gov.in സന്ദർശിച്ച് അപേക്ഷിക്കാം. അവസാന തീയതി സെപ്‌തംബർ നാല്.










0 comments