ad
Deshabhimani

ഓണം പൂജകൾക്കായി ശബരിമല നട ഇന്ന്‌ തുറക്കും

sabarimala
വെബ് ഡെസ്ക്

Published on Aug 24, 2026, 09:09 AM | 1 min read

പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട തിങ്കളാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന്‌ തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നട തുറന്ന്‌ ദീപം തെളിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും. ഉത്രാട ദിനമായ ചൊവ്വ രാവിലെ അഞ്ചിന്‌ ദർശനത്തിനായി നട തുറക്കും. തിരുവോണ ദിവസം എത്തുന്ന തീർഥാടകർക്കും ജീവനക്കാർക്കും തിരുവോണ സദ്യ ഉണ്ടായിരിക്കും. ഓണത്തോടനുബന്ധിച്ച്‌ പൂജകൾ പൂർത്തിയാക്കി 28ന് രാത്രി 10ന്‌ നട അടയ്ക്കും.

തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ട് നടത്തും


ശബരിമലയിൽ തിരുവോണ നാളിൽ തീർഥാടർക്ക്‌ നൽകുന്ന തിരുവോണ സദ്യയുടെ ചുമതല തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തു. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ട്‌ നടത്തുന്നത്. തിരുവോണ ദിവസം സന്നിധാനത്ത് എത്തുന്ന മുഴുവൻ പേർക്കും സദ്യ നൽകും. ഓണസദ്യയുടെ പേരിലുള്ള സ്പോൺസർഷിപ്പുകളും പണപ്പിരിവുകളും ഒഴിവാക്കാനാണ് തീരുമാനമെന്ന്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home