ad
Deshabhimani

ചോ​ദ്യ പേപ്പർ ചോർന്നു: റായ്പൂർ ഐജികെവി സർവകലാശാല സയൻസ് ബിരുദ പരീക്ഷ റദ്ദാക്കി

IGKV PAPER LEAK
വെബ് ഡെസ്ക്

Published on Aug 24, 2026, 09:51 AM | 1 min read

റായ്പൂർ: ഛത്തീസ്​ഗഡിലെ റായ്പൂർ സർവകലാശാല നടത്തിയ ഒന്നാം വർഷ സയൻസ് ബിരുദ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നു. തുടർന്ന് സർവകലാശാല പരീക്ഷ റദ്ദാക്കി. സർക്കാർ നടത്തുന്ന ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയ (ഐജികെവി) നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആ​ഗസ്ത് 7ന് നടന്ന ബിഎസ്‌സി അഗ്രികൾച്ചർ ഒന്നാം വർഷ പ്ലാന്റ് പാത്തോളജി പരീക്ഷ ഐജികെവി റദ്ദാക്കിയത്.


ആഗസ്ത് 20ന് നടന്ന ബിഎസ്‌സി അഗ്രികൾച്ചർ രണ്ടാം വർഷ എന്റമോളജി ചോദ്യപേപ്പർ ചോർന്നരുന്നു. ഇതിനെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആദ്യ വർഷ പ്ലാന്റ് പാത്തോളജി പേപ്പറും ചോർന്നതായി കണ്ടെത്തിയത്. ഐജികെവി വൈസ് ചാൻസലർ ഡോ. ഗിരീഷ് ചന്ദേലിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്.


ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ദുർഗ് ജില്ലയിലെ സ്വകാര്യ കോളേജിലെ പ്രൊഫസറെയും അഞ്ച് വിദ്യാർഥികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യ വർഷ പ്ലാന്റ് പാത്തോളജി പുനഃപരീക്ഷയും ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്ന് മാറ്റിവച്ച രണ്ടാം വർഷ ബിരുദ പരീക്ഷയും സെപ്തംബർ ആദ്യവാരം നടത്തും.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home