ad
Deshabhimani

വില പൊള്ളും! പൊന്ന് വീണ്ടും കൈയെത്താദൂരത്ത്

Gold Rate Kerala
വെബ് ഡെസ്ക്

Published on Aug 24, 2026, 10:48 AM | 1 min read

തിരുവനന്തപുരം : ഓണത്തിനൊപ്പം കല്യാണ സീസണെത്തിയതോടെ സ്വർണവില കുതിക്കുകയാണ്. ഇന്ന് പവന് 640 രൂപയാണ് വർധിച്ചത്. ​ഗ്രാമിന് 80 രൂപയും കൂടി. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 120240 രൂപയും അതിനു പുറമെ ജിഎസ്ടിയും പണിക്കൂലിയും നൽകണം. ഇന്ന് ഒരു ​ഗ്രാം സ്വർണത്തിന്റെ വില 15030 രൂപയാണ്.


ആ​ഗസ്ത് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വ‍ർണം. ഈ മാസം നാലിനാണ് ഏറ്റവും കുറഞ്ഞ നിലയിൽ സ്വർണമെത്തിയത്. ആ​ഗസ്ത് 4ന് ​ഗ്രാമിന് 13,200 രൂപയായിരുന്നു. പവന് 1,05,600 രൂപയും.


ഇന്ത്യയെ സംബന്ധിച്ച് സാധാരണക്കാർ പോലും സ്വർണത്തെ ഒരു നിക്ഷേപമായാണ് കാണുന്നത്. ആവശ്യം വരുമ്പോൾ പണമാക്കി മാറ്റാം എന്ന വസ്തുതയാണ് പലരെയും സ്വർണത്തിലേക്ക് ആകർഷിക്കുന്ന ഘടകം. ലോക രാജ്യങ്ങളെല്ലാം സ്വർണം സൂക്ഷിക്കുന്നതിൽ വളരെ പ്രാധാന്യം നൽകുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ സ്വർണ നിക്ഷേപത്തിനുള്ള പങ്ക് വളരെ വലുതാണ്.


ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് നമ്മുടെ രാജ്യം. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങി വിവിധ ഘടകങ്ങൾ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇത്തരത്തിൽ ആ​ഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ വരെ സ്വർണവിലയിൽ പ്രതിഫലിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home