ad
Deshabhimani

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ ചോർച്ച; 40 ഓളം പേർ ആശുപത്രിയിൽ

Nagpur.jpg
വെബ് ഡെസ്ക്

Published on Aug 24, 2026, 11:07 AM | 1 min read

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വാട്ടർ പ്ലാന്റിലുണ്ടായ ക്ലോറിൻ ചോർച്ചയിൽ നിരവധിപേർ ആശുപത്രിയിൽ. നാഗ്പൂരിലെ ഗോധിനി നഗർ പഞ്ചായത്തിന്റെ നിയന്ത്രത്തിലുള്ള വാട്ടർ പ്ലാന്റിലാണ് സംഭവം. അഞ്ചുപേരുടെ നില ഗുരുതരമാണ്.


ക്ലോറിൻ ചോർച്ചയെത്തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പലരും ശ്വാസതടസം നേരിടുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അഞ്ചുപേർ നിലവിൽ ഐസിയുവിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ പത്തോളം പേർ വാട്ടർ പ്ലാന്റിലെ ജീവനക്കാരും ബാക്കിയുള്ളവർ പ്രദേശവാസികളുമാണ്.


സംഭവം അറിഞ്ഞ് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി ആളുകളെ മാറ്റാനുള്ള നടപടികൾ സ്വീകൾ. മുൻകരുതൽ എന്ന നിലയിൽ പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. എങ്ങനെയാണ് ചോർച്ച ഉണ്ടായതെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ചോർച്ചയുടെ കാരണം പരിശോധിച്ച് കണ്ടെത്തുമെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home