ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; ഓഹരി വിപണി നേട്ടത്തിൽ

മുംബൈ : ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞതോടെ ഇന്ന് ആഭ്യന്തര ഓഹരി സൂചികകൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. രാവിലെ 10.15ന് സെൻസെക്സ് 87.72 പോയിന്റ് അഥവാ 0.11 ശതമാനം ഉയർന്ന് 77,628.55 എന്ന നിലയിലും നിഫ്റ്റി 25.05 പോയിന്റ് അഥവാ 0.10 ശതമാനം ഉയർന്ന് 24,277.05 എന്ന നിലവാരത്തിലും എത്തി.
ഇന്ന് നിഫ്റ്റിയിൽ ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, എച്ച്സിഎൽ ടെക്, ഇൻഫി എന്നീ ഓഹരികളാണ് മുന്നേറുന്നത്. ബിഇഎൽ, അദാനി പോർട്സ്, എസ്ബിഐ, നെസ്‌ലെ ഇന്ത്യ, പവർഗ്രിഡ് എന്നീ ഓഹരികൾ നഷ്ടത്തിലാണ്.
സെൻസെക്സിൽ ടാറ്റാ സ്റ്റീൽ, ഇൻഫി, എച്ച്സിഎൽ ടെക്, സൺ ഫാർമ, ടെക് മഹീന്ദ്ര എന്നീ ഓഹരികളാണ് നേട്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, അൾട്രാടെക്, കൊട്ടക് ബാങ്ക്, ബജാജ് ഫിനാൻസ്, റിലയൻസ്, ബജാജ് ഫിൻസെർവ്, ഭാരതി എയർടെൽ എന്നീ ഓഹരികൾ പിന്നിലാണ്.
ഇറാനെതിരെ യുഎസ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചതോടെയാണ് തിങ്കളാഴ്ച എണ്ണവില ബാരലിന് ഒരു ഡോളറിലധികം ഇടിഞ്ഞത്. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയിൽ 1.20 ഡോളർ അഥവാ 1.38 ശതമാനം കുറഞ്ഞ് 85.86 ഡോളറിലെത്തി.










0 comments