ad
Deshabhimani

മഹാരാഷ്ട്രയിൽ സർക്കാർ ആശുപത്രിയിലെ എസ്എൻസിയുവിൽ തീപിടിത്തം; മൂന്ന് നവജാത ശിശുക്കൾ മരിച്ചു

Maharashtra hospital fire
വെബ് ഡെസ്ക്

Published on Aug 24, 2026, 08:49 AM | 1 min read

മുംബൈ: മഹാരാഷ്ട്രയിലെ അമ്രാവതിയിൽ സർക്കാർ ആശുപത്രിയിൽ തീപിടിത്തം. അപകടത്തിൽ മൂന്ന് നവജാതശിശുക്കൾക്ക് ദാരുണാന്ത്യം. 12 നവജാത ശിശുക്കൾ ചികിത്സയിലാണ്. അമരാവതി ജില്ലാ വനിതാ ആശുപത്രിയിലാണ് അപകടം.


ഇന്ന് പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്. മൂന്നാം നിലയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപടിത്തമുണ്ടായത്. അപകടസമയത്ത് 39 കുഞ്ഞുങ്ങളാണ് ആശുപത്രിയിലെ നവജാത ശിശു പരിചരണ യൂണിറ്റിൽ (എസ്എൻസിയു) ഉണ്ടായിരുന്നത്.



തീപിടിത്തത്തെ തുടർന്ന് വാർഡ് അതിവേ​ഗം ഒഴിപ്പിക്കാനുള്ള ശ്രമം നടത്തി. ഡോക്ടർമാരും മറ്റ് ആശുപത്രി ജീവനക്കാരും കുഞ്ഞുങ്ങളെയെടുത്ത് പുറത്തേക്ക് ഓടി. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത്. ആറ് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റതായാണ് വിവരം. ഇവർ സമീപത്തെ ആശുപത്രിയിൽ വിദ​ഗ്ധ ചികിത്സയിലാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home