ad
Deshabhimani

ഇപിഎഫ്ഒയിൽ 80 അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമീഷണർ

EPFO
വെബ് ഡെസ്ക്

Published on Aug 24, 2026, 08:31 AM | 1 min read

കേന്ദ്ര തൊഴിൽ -ഉദ്യോഗ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലെ (EPFO) അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമീഷണർ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (UPSC) അപേക്ഷ ക്ഷണിച്ചു. ഡയറക്ട് റിക്രൂട്ട്‌മെന്റ് വഴി ആകെ 80 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. യോഗ്യതയുള്ള ഇന്ത്യൻ പ‍ൗരന്മാർക്ക്‌ അപേക്ഷിക്കാം. ഏഴാം ശമ്പള കമീഷൻ പ്രകാരം ലെവൽ–10 ഉയർന്ന ശമ്പള സ്കെയിലിലായിരിക്കും നിയമനം.


പൊതുവിഭാഗത്തിനും ഇഡബ്ല്യുഎസ് വിഭാഗത്തിനും പരമാവധി പ്രായപരിധി 35. ഒബിസി–38, എസ്‌സി/എസ്‌ടി: 40. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായി പ്രായപരിധിയിൽ 10 വർഷം വരെ ഇളവ് അനുവദിക്കും. ഉദ്യോഗാർഥികൾ യുപിഎസ്‌സിയുടെ ഔദ്യോഗിക ഓൺലൈൻ റിക്രൂട്ട്മെന്റ് പോർട്ടലായ https://upsconline.nic.in/ora/ വഴി അപേക്ഷിക്കണം. അവസാന തീയതി സെപ്‌തംബർ 11.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home