അസാപ് കേരളയിൽ മെഡിക്കൽ സെക്രട്ടറി കോഴ്‌സ്

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും മലബാർ കാൻസർ സെന്ററും സംയുക്തമായി നടത്തുന്ന മെഡിക്കൽ സെക്രട്ടറി സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. തലശ്ശേരി മലബാർ കാൻസർ സെന്ററിൽ വെച്ച് നടക്കുന്ന പരിശീലനത്തിൽ ആറുമാസത്തെ ക്ലാസ്‌റൂം പഠനവും തുടർന്ന് ആറുമാസത്തെ പേയ്ഡ് ഇന്റേൺഷിപ്പും ഉൾപ്പെടുന്നു. താല്പര്യമുള്ളവർക്ക് bit.ly/medicalscty എന്ന ലിങ്കുവഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ 9495999741.










0 comments