മെഡിക്കല്‍ പിജി: അപേക്ഷ 21 വരെ

ഡോ.രാജേഷ് ബാബു കെ ആർ
Published on Oct 15, 2025, 09:34 AM | 3 min read
മെഡിക്കല്‍ പിജി കോഴ്സുകള്‍ക്കുള്ള കംബൈന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ് ഫോര്‍ അഡ്മിഷന്‍ ടു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇമ്പോര്‍ട്ടന്‍സ് (INICET) ഇപ്പോള്‍ അപേക്ഷിക്കാം. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ന്യൂഡല്‍ഹിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട മെഡിക്കല്‍ സ്ഥാപനങ്ങളില്‍ ജനുവരിയില്‍ കോഴ്‌സ് ആരംഭിക്കും.
കോഴ്സുകള്‍
എംഡി (ഡോക്ടര്‍ ഓഫ് മെഡിസിന്‍)– 3 വര്‍ഷം, എംഎസ് (മാസ്റ്റര്‍ ഓഫ് സര്‍ജറി)– 3 വര്‍ഷം, എംസിഎച്ച്– 6 വര്‍ഷം, ഡി എം (ഡോക്ടര്‍ ഓഫ് മെഡിസിന്‍) - 6 വര്‍ഷം, എംഡിഎസ് (മാസ്റ്റര്‍ ഓഫ് ഡെന്റല്‍ സര്‍ജറി )– 3 വര്‍ഷം, എംഡി (ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍)– 3 വര്‍ഷം.
സ്ഥാപനങ്ങള്‍
ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (എസ്‌സിടിഐഎംഎസ്ടി ) തിരുവനന്തപുരം, ന്യൂ ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ 19 ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്), ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്‌ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) പുതുച്ചേരി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) ബംഗളുരു, പോസ്റ്റ്‌ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പിജിഐഎംഇആര്‍ ) ചണ്ഡിഗഡ്.
യോഗ്യത
നാഷണല്‍ മെഡിക്കല്‍ കമീഷന്‍ അല്ലെങ്കില്‍ മെഡിക്കല്‍ കൗൺസില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച സര്‍വകലാശാലയില്‍നിന്നുമുള്ള എംബിബിഎസ് ബിരുദം നേടിയിവര്‍ക്ക് എം ഡി, എം എസ്, എം സിഎച്ച്, ഡി എം, എം ഡി (ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍) എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഡെന്റല്‍ കൗൺസില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച സര്‍വകലാശാലയില്‍നിന്നുള്ള ബി ഡി എസ് ബിരുദം നേടിയിവര്‍ക്ക് എം ഡി എസ് കോഴ്സിന് അപേക്ഷിക്കാം. എം ഡി (ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍) അപേക്ഷിക്കുന്നവര്‍ക്ക് മുന്ന് വര്‍ഷത്തെ അഡ്മിനിസ്ട്രേഷനില്‍ അല്ലെങ്കില്‍ അഞ്ചു വര്‍ഷത്തെ പ്രാക്ടീസ് ഉണ്ടായിരിക്കണം. എം ബി ബി എസ് / ബി ഡി എസ് കോഴ്സിന് ആകെ 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍നിന്നും ലഭിക്കുന്ന നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിരിക്കണം. അപേക്ഷകന്‍ നാഷണല്‍ മെഡിക്കല്‍ കമീഷന്‍ / ഡെന്റല്‍ കമീഷന്‍ അല്ലെങ്കില്‍ ഏതെങ്കിലും സംസ്ഥാന കമീഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
പരീക്ഷാകേന്ദ്രങ്ങള്‍
ഫീസ് അടച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ഥിക്ക് പരീക്ഷാ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്. സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍നിന്നും ലഭ്യമാകുന്ന സെന്ററുകള്‍ തെരഞ്ഞെടുക്കാം. എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം ഫീസും ഓണ്‍ലൈനായി അടയ്‌ക്കണം. എസ് സി/ എസ് ടി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 3200 രൂപയും മറ്റുള്ളവര്‍ക്ക് 4000 രൂപയുമാണ് അപേക്ഷാ ഫീസ്.
അപേക്ഷാ സമര്‍പ്പണം
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തണം. രജിസ്ട്രേഷന്‍ സമയത്ത് എല്ലാ അടിസ്ഥാന വിവരങ്ങളും നല്‍കണം. രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന വിവരങ്ങള്‍ പിന്നീട് തിരുത്താനാകില്ല. അപേക്ഷയുടെകൂടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ യോഗ്യത, ഇന്റേൺഷിപ്പ്, എക്സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്നതിനുള്ള മതിയായ രേഖകകള്‍ നിശ്ചിത മാതൃകയില്‍ അപ്‌ലോഡ് ചെയ്യണം. അപേക്ഷ ഒക്‌ടോബർ 21 നു വൈകിട്ട് 5 നകം സമര്‍പ്പിക്കണം.
പരീക്ഷ
മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 200 മാര്‍ക്കിന്റെ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുള്ള കംപ്യൂട്ടര്‍ അധിഷ്‌ഠിത പരീക്ഷയാണ്. ഉത്തരം തെറ്റായാല്‍ 1/3 മാര്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ട്. പ്രവേശനത്തിന് പേര്‍സന്റയില്‍ സ്കോറാണ് പരിഗണിക്കുക. എസ് സി / എസ് ടി, ഒ ബി സി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45 പേര്‍സന്റയില്‍ സ്കോറും മറ്റ് വിഭാഗക്കാര്‍ക്ക് 50 പേര്‍സന്റയില്‍ സ്കോറും മിനിമം ഉണ്ടായിരിക്കണം.
യോഗ്യരായ വിദ്യാര്‍ഥികളെ ഒന്നും രണ്ടും സീറ്റ് അലോക്കേഷന് വിളിക്കും. . മെറിറ്റ്, വിദ്യാര്‍ഥികള്‍ നല്‍കുന്ന ചോയിസ്, സംവരണ മാനദണ്ഡം എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ ഇന്‍സ്റ്റിറ്റ്യൂട്ടിനും പ്രത്യേകം അലോട്ട്മെന്റ് നടത്തും.
വിവരങ്ങൾക്ക്: www.aiimsexams.ac.in
ശ്രദ്ധിക്കേണ്ടത്
അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പ് ഓരോ സ്ഥാപനത്തിന്റെയും വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വ്യവസ്ഥകൾ മനസ്സിലാക്കണം. ഓരോ സ്ഥാപനത്തിലും ലഭ്യമായ കോഴ്സുകളും സീറ്റുകളും അറിഞ്ഞുവേണം അപേക്ഷ നല്‍കാൻ.
ശ്രീചിത്ര തിരുവനന്തപുരം - www.scti mst.ac.in
എയിംസ് ന്യൂഡല്‍ഹി - www.aiimsexams.ac.in
എയിംസ് ഭോപാല്‍ www.aiimsbhopal.edu.in
എയിംസ് ഭുവനേശ്വര്‍ www.aiimsbhubaneswar.edu.in എയിംസ് ജോധ്പുര്‍ www.aiimsjnodhpur.edu.in
എയിംസ് നാഗ്‌പുര്‍ www.aiimsnagpur.edu.in
എയിംസ് പാറ്റ്ന www.aiimspatna.edu.in
എയിംസ് രായ്പുര്‍ - www.aiimsraipur.edu.in
എയിംസ് ഋഷികേശ് - www.aiimsrishikesh.edu.in
എയിംസ് ബിബിനഗര്‍ - www.aiimsbibinagar.edu.in
എയിംസ് ഭട്ടിൻഡ - www.aiimsbathinda.edu.in
എയിംസ് ദിയോഘര്‍ - www.aiimsdeoghar.edu.in
എയിംസ് മംഗളഗിരി - www.aiimsmangalagiri.edu.in
എയിംസ് റായ്ബറേലി - www.aiimsrbl.edu.in
എയിംസ് കല്യാണി - www.aiimskalyani.edu.in
എയിംസ് ബിലാസ്പുര്‍ - www.aiimsbilaspur.edu.in
എയിംസ് ഖൊരക്ക്പുര്‍ - www.aiimsgorakhpur.edu.in
എയിംസ് ഗുവാഹത്തി - www.aiimsguwahati.ac.in
എയിംസ് രാജ്കോട്ട് - www.aiimsrajkot.edu.in
എയിംസ് ജമ്മു - www.aiimsjammu.edu.in
ജിപ്മര്‍ പുതുച്ചേരി - www.jipmer.edu.in
നിംഹാന്‍സ് ബംഗളൂരു - www.nimhans.ac.in
പിജിഐഎംഇആര്‍ ചണ്ഡിഗഡ് www.pgim er .edu.in










0 comments