ad
Deshabhimani

പൊതുമേഖലാ ബാങ്കുകളിൽ 
6715 ഓഫീസർ

Bank jobs

Representative Image | AI

വെബ് ഡെസ്ക്

Published on Jul 06, 2026, 01:27 PM | 1 min read

പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ (PO), മാനേജ്‌മെന്റ് ട്രെയിനി (MT), സ്‌പെഷ്യലിസ്റ്റ് ഓഫീസർ (SO) തസ്തികകളിലേക്ക് ഐബിപിഎസ് പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം (CRP PO/MT-XVI, CRP SPL-XVI) പുറപ്പെടുവിച്ചു. സൂചനകൾ പ്രകാരം നിലവിൽ 6715 ഒഴിവുണ്ട്.


ഇന്ത്യയിലെ 11 പൊതുമേഖലാ ബാങ്കുകളിലായിരിക്കും നിയമനം. അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി: 20–30. നിയമാനുസൃത ഇളവ്‌ ലഭിക്കും.


പ്രിലിമിനറി, മെയിൻ പരീക്ഷകൾ, പേഴ്സണാലിറ്റി ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ അന്തിമ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുക. കേരളത്തിലെ പ്രധാന നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും.


പൊതുവിഭാഗത്തിൽപ്പെടുന്നവർക്ക് 850 രൂപയും എസ്‌സി, എസ്‌ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 175 രൂപയുമാണ് അപേക്ഷാ ഫീസ്. www.ibps.in വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 21.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home