കേരള മീഡിയ അക്കാദമി പിജി ഡിപ്ലോമ; പുതിയ ബാച്ച് ഉദ്ഘാടനം തിങ്കളാഴ്ച

കൊച്ചി : കേരള മീഡിയ അക്കാദമിയുടെ ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളുടെ 47-ാം ബാച്ചിന്റെ ഉദ്ഘാടനം തിങ്കൾ രാവിലെ 11-ന് അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും. എറണാകുളം ജില്ലാ കളക്ടർ ജി പ്രിയങ്ക പുതിയ അധ്യയന ബാച്ചിന്റെ ഉദ്ഘാടനം നിർവഹിക്കും.
കേരള മീഡിയ അക്കാദമി വൈസ് ചെയർമാനും കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്റുമായ കെ പി റെജി അധ്യക്ഷനാകും. മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, അക്കാദമി സെക്രട്ടറി പ്രമോദ് കുമാർ കെ ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ സി എൽ തോമസ്, അസിസ്റ്റന്റ് സെക്രട്ടറി ബിജു എൻ ബി , ലക്ചറർമാരായ വിനീത വി ജെ, വിഷ്ണുദാസ് എം എസ്, രശ്മി തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.











0 comments