കേരള ഹൈക്കോടതിയിൽ 48 റിസർച്ച് അസിസ്റ്റന്റ്

കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ് (Research Assistant) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രതിമാസം 35,000 രൂപ ഓണറേറിയം ലഭിക്കുന്ന തസ്തികയിലേക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനമെങ്കിലും പ്രകടന മികവിന്റെയും സർക്കാർ അനുമതിയുടെയും അടിസ്ഥാനത്തിൽ ഇത് രണ്ടാം വർഷത്തേക്ക് നീട്ടിയേക്കാം. ഇന്ത്യയിലെവിടെയുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽനിന്നുള്ള നിയമ ബിരുദം ആണ് അടിസ്ഥാന യോഗ്യത. നിലവിൽ അവസാന വർഷ/സെമസ്റ്റർ പഠിക്കുന്ന നിയമ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 1994 ഡിസംബർ ഒന്നി-നും 2004 നവംബർ 30-നും ഇടയിൽ ജനിച്ചവരായിരിക്കണം. രേഖാമൂലമുള്ള പരീക്ഷ, കമ്പ്യൂട്ടർ/ശാസ്ത്രീയ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അഡ്മിഷൻ ടിക്കറ്റ് വഴി പിന്നീട് അറിയിക്കും. 1000 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി വിഭാഗക്കാർ, തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. keralacourts.in വഴി അപേക്ഷിക്കണം. അപേക്ഷിക്കുന്നതിന് മുന്പായി 'One Time Registration' പൂർത്തിയാക്കണം. അവസാന തീയതി നവംബർ 30. ഓൺലൈൻ വഴി അപേക്ഷിച്ച ശേഷം ഓഫ് ലൈൻ ചലാൻ വഴി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഡിസംബർ 11.









0 comments