Deshabhimani

ഐഎസ്ആർഒയിൽ അവസരം

ആന്ധ്രാപ്രദേശിലെ സതീഷ് ധവാൻ സ്പേസ് സെന്റർ ഷാർ (SDSC SHAR) - ഇസ്രോ, വിവിധ സാങ്കേതിക-ഇതര തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Nov 03, 2026, 07:15 PM | 1 min read

ആന്ധ്രാപ്രദേശിലെ സതീഷ് ധവാൻ സ്പേസ് സെന്റർ ഷാർ (SDSC SHAR) - ഇസ്രോ, വിവിധ സാങ്കേതിക-ഇതര തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് ‘എ', നഴ്സ് 'ബി', ടെക്നീഷ്യൻ 'ബി', ഡ്രാഫ്റ്റ്സ്മാൻ 'ബി', ഫയർമാൻ ‘എ', ലൈറ്റ്/ഹെവി വെഹിക്കിൾ ഡ്രൈവർമാർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് ഒഴിവുകൾ. തിരഞ്ഞെടുക്കുന്നവർക്ക് പ്രധാനമായും ശ്രീഹരിക്കോട്ടയിലെ SDSC SHAR-ൽ ആയിരിക്കും നിയമനം. ബന്ധപ്പെട്ട വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് എൻജിനിയറിങ് ഡിപ്ലോമയുള്ളവർക്കും ഫിസിക്സ്/ഫൈൻ ആർട്സ് ബിരുദമുള്ളവർക്കും ലൈബ്രറി സയൻസിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം നേടിയവർക്കും നഴ്സിങ് ഡിപ്ലോമയുള്ളവർക്കും അതത് തസ്തികകളിലേക്ക് യോഗ്യതയനുസരിച്ച് അപേക്ഷിക്കാം. ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിലേക്ക് പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡുകളിൽ ITI/NTC/NAC സർട്ടിഫിക്കറ്റും നിർബന്ധമാണ്. ഡ്രൈവർ തസ്തികകളിൽ പത്താം ക്ലാസ് വിജയത്തോടൊപ്പം സാധുതയുള്ള ഡ്രൈവിങ് ലൈസൻസും പ്രവൃത്തിപരിചയവും വേണം. ഫയർമാൻ, മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളിലേക്ക് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ വിജയമാണ് യോഗ്യത. പ്രായപരിധി ഭൂരിഭാഗം തസ്തികകൾക്കും 18–35 ആണ്. ഫയർമാൻ, എംടിഎസ്‌ തസ്തികകൾക്ക് 18–25. നിയമാനുസൃത ഇളവ്‌ ലഭിക്കും. www.shar.gov.in അല്ലെങ്കിൽ shar.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി നവംബർ ഒന്പത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home