ഇന്ത്യൻ ഓയിലിൽ 500 അപ്രന്റീസ്

ഇന്ത്യൻ ഓയിലിൽ 500 അപ്രന്റീസ് ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (IOCL) പൈപ്പ്‌ലൈൻ ഡിവിഷന് കീഴിൽ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ, നോൺ-ടെക്നിക്കൽ വിഭാഗങ്ങളിലായി ആകെ 500 ഒഴിവുണ്ട്. എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ലാതെ പൂർണമായും മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സതേൺ റീജണിൽ തമിഴ്‌നാട്ടിലെ ചെന്നൈ, ട്രിച്ചി, മധുരൈ, കർണാടകയിലെ ബംഗളൂരു എന്നിവിടങ്ങളിലും വെസ്റ്റേൺ, നോർത്തേൺ, ഈസ്റ്റേൺ, സൗത്ത് ഈസ്റ്റേൺ റീജണുകളുടെ പരിധിയിൽ വരുന്ന ഗുജറാത്ത്, ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലുമാണ് പരിശീലനത്തിന് അവസരമൊരുങ്ങുന്നത്. യോഗ്യത സംബന്ധിച്ച് അറിയാൻ വിശദ വിജ്ഞാപനം കാണുക. പ്രായപരിധി: 18–24. നിയമാനുസൃത ഇളവ് ലഭിക്കും. താൽപ്പര്യമുള്ളവർ ആദ്യം ബന്ധപ്പെട്ട ട്രേഡ് അനുസരിച്ച് NATS അല്ലെങ്കിൽ NAPS പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യണം. അതിനുശേഷം indianoilpipelines.in വഴി അപേക്ഷിക്കണം. അവസാന തീയതി ഡിസംബർ അഞ്ച്.









0 comments