ഇൻഡ്ബാങ്കിൽ അവസരം

ഇന്ത്യൻ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഇൻഡ്ബാങ്ക് മെർച്ചന്റ് ബാങ്കിങ് സർവീസസ് ലിമിറ്റഡ് (IBMBS LTD) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിലേഷൻഷിപ്പ് മാനേജർ, ഡീലർ തസ്തികകളിലായി ആകെ 14 ഒഴിവുണ്ട്. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ പ്രമുഖ നഗരങ്ങളിലാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽനിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് തപാൽ വഴിയോ ഇമെയിൽ വഴിയോ അപേക്ഷിക്കാം. പ്രായപരിധി: റിലേഷൻഷിപ്പ് മാനേജർ–25–35, ഡീലർ– 21 –35. അപേക്ഷാ ഫോം ലഭിക്കുന്നതിനായി indbankonline.com സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകളുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 31-നകം ചെന്നൈയിലുള്ള ഇൻഡ്ബാങ്ക് ഹെഡ് ഓഫീസിൽ ലഭിക്കണം. സ്കാൻ ചെയ്ത അപേക്ഷകൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്കും അയക്കാം.










0 comments