കായികതാരങ്ങൾക്ക് ആദായനികുതി വകുപ്പിൽ അവസരം

കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി ഇൻകം ടാക്സ് വകുപ്പിൽ വിവിധ തസ്തികകളിലായി കായികതാരങ്ങൾക്ക് നിയമനം നൽകുന്നു. ടാക്സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് II, മൾട്ടി-ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലായി ആകെ 119 ഒഴിവുണ്ട്. ഡൽഹി റീജണിൽ മാത്രമായിരിക്കും നിയമനം. നിശ്ചിത കായിക യോഗ്യതകളുള്ള ഇന്ത്യയിലുടനീളമുള്ള ഏത് സംസ്ഥാനക്കാർക്കും അപേക്ഷിക്കാം. ടാക്സ് അസിസ്റ്റന്റ്–44, സ്റ്റെനോഗ്രാഫർ ഗ്രേഡ് II–9, മൾട്ടി-ടാസ്കിങ് സ്റ്റാഫ്–66 എന്നിങ്ങനെയാണ് ഒഴിവുകൾ. അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് ടാക്സ് അസിസ്റ്റന്റ് തസ്തികയിലേക്കും പ്ലസ് ടു ജയിച്ചവർക്ക് സ്റ്റെനോഗ്രാഫർ തസ്തികയിലേക്കും പത്താം ക്ലാസ് പാസായവർക്ക് മൾട്ടി-ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്കും അപേക്ഷിക്കാം. ഇതിന് പുറമെ കായിക ഇനങ്ങളിൽ 2020 ജനുവരി ഒന്നിനും 2026 ഒക്ടോബർ 15നും ഇടയിൽ അന്താരാഷ്ട്ര-–ദേശീയ മത്സരങ്ങൾ, അന്തർ-സർവകലാശാല മത്സരങ്ങൾ, ഖേലോ ഇന്ത്യ ഗെയിംസ് അല്ലെങ്കിൽ നാഷണൽ സ്കൂൾ ഗെയിംസ് എന്നിവയിൽ പങ്കെടുത്തവരോ മെഡൽ നേടിയവരോ ആയിരിക്കണം. അപേക്ഷകർ 18 വയസ്സ് തികഞ്ഞവരായിരിക്കണം. ടാക്സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകൾക്ക് 27ഉം മൾട്ടി-ടാസ്കിങ് സ്റ്റാഫിന് 25ഉം ആണ് ഉയർന്ന പ്രായപരിധി. നിയമാനുസൃത ഇളവ് ലഭിക്കും. www.incometaxdelhi.gov.in സന്ദർശിച്ച് അതിലെ ‘Sports Recruitment' ടാബ് വഴി അപേക്ഷിക്കാം. അവസാന തീയതി നവംബർ 10.









0 comments