ഐബിയിൽ വീണ്ടും അവസരം; 4987 സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ്

എഐ പ്രതീകാത്മകചിത്രം
അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്- II /എക്സിക്യൂട്ടീവ് തസ്തികയിലെ 3717 ഒഴിവുകളിലേക്ക് പിന്നാലെ 4987 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് തസ്തികകളിലേക്കുള്ള നിയമനത്തിന് ഇന്റലിജൻസ് ബ്യൂറോ (ഐബി) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. 37 സബ്‌സിഡിയറി യൂണിറ്റുകളിലായി ആകെ 4987 ഒഴിവുണ്ട്. തിരുവനന്തപുരത്ത് 334 അവസരം. യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം. തൊഴിൽ പരിചയം അഭികാമ്യം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ സ്ഥിരതാമസക്കാരാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രാദേശിക ഭാഷയും അറിഞ്ഞിരിക്കണം.
പ്രായപരിധി: 18 ‐ 27 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ ഫീസ്: ജനറൽ / ഒബിസി / ഇഡബ്ല്യുഎസ് വിഭാഗത്തിന് : 650 രൂപ. എസ്‌സി / എസ്ടി/സ്‌ത്രീകൾ: 550- രൂപ
പ്രിലിമിനറി പരീക്ഷ, വിവരണാത്മ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷയ്‌ക്ക് കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ആഗസ്‌ത് 17.
വെബ്‌സൈറ്റ്: www.mha.gov.in, www.ncs.gov.in.
വിവരങ്ങൾക്ക് https://cdn.digialm.com/EForms/configuredHtml/1258/94478/Index.html കാണുക.









0 comments